ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. ഓരോ ജില്ലയിലും ഓരോ മന്ത്രിമാര്‍ക്കാണ് ശുചീകരണ ദൗത്യത്തിന്‍റെ ചുമതല.
കണ്ണൂര്‍ സിറ്റി വലിയകുളം ജുമാ മസ്ജിദ് പരിസരത്തായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശുചീകരണം. മന്ത്രി കടന്നപ്പളി രാമചന്ദ്രന്‍, പി.കെ. ശ്രീമതി എംപി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, മേയര്‍ ഇ.പി. ലത, സുമ ബാലകൃഷ്ണന്‍, കെ.കെ. രാഗേഷ് എംപി, സി. സമീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ശുചീകരണം തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നേതാക്കളായ വി.ശിവന്‍കുട്ടി, എം.വിജയകുമാര്‍ തുടങ്ങിയവരും ശുചീകരണത്തില്‍ പങ്കെടുത്തു.