Tuesday, July 15, 2025
HomeNewsഎണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ പാക്കിസ്ഥാനില്‍ 151 പേര്‍ മരിച്ചു.

എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ പാക്കിസ്ഥാനില്‍ 151 പേര്‍ മരിച്ചു.

എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ പാക്കിസ്ഥാനില്‍ 151 പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 151 പേര്‍ മരിച്ചു. 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ഞായറാഴ്ച രാവിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ നഗരത്തിലാണ് എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായത്. ടാങ്കര്‍ മറിഞ്ഞതിന് പിന്നാലെ പ്രദേശവാസികള്‍ ഇന്ധനം ശേഖരിക്കാന്‍ ഓടിക്കൂടിയതാണ് മരണനിരക്ക് കൂടാന്‍ കാരണമായത്. ഇന്ധനം ചോര്‍ന്നതിന് പിന്നാലെ തന്നെ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായി. നൂറുകണക്കിന് വാഹനങ്ങള്‍ക്കും തീപിടിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments