Monday, November 25, 2024
HomeKeralaകൊടിമരം കേടുവരുത്തിയ സംഭവത്തില്‍ കേന്ദ്ര അന്വേഷണം.

കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ കേന്ദ്ര അന്വേഷണം.

കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ കേന്ദ്ര അന്വേഷണം.

ജോണ്‍സണ്‍ ചെറിയാന്‍.
ശബരിമല: സന്നിധാനത്തെ സ്വര്‍ണക്കൊടിമരം കേടു വരുത്തിയ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. കേന്ദ്ര ഇന്റലിജന്‍സും റോയുമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുക. പിടിയിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്നു പേരെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പൊലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്ബ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സന്ധ്യയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്. ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് ഏതോ ദ്രാവകം ഒഴിച്ചതായി മനസിലായത്.
RELATED ARTICLES

Most Popular

Recent Comments