പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയിലെ യു.എസ്. അംബാസിഡറായി ഡൊണാള്‍ഡ് ട്രമ്പിന്റെ ഏറ്റവും അടുത്ത സഹായി കെന്നത്ത് ജസ്റ്ററെ നിയമിച്ചതായി വൈറ്റ് ഹൗസ് ഇന്ന്(ജൂണ്‍ 22ന്) സ്ഥിരീകരിച്ചു.
യു.എസ്. പ്രസിഡന്റിന്റെ ഇന്റര്‍നാഷ്ണല്‍ എക്കണോമിക്ക് അഫയേഴ്സ് ഡെപ്യൂട്ടി അസിസ്റ്റന്റും, നാഷ്ണല്‍ എക്കണോമിക്ക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറുമാണ് അറുപത്തിരണ്ടുവയസ്സുകാരനായ കെന്നത്ത്.
റിച്ചാര്‍ഡ് വര്‍മയുടെ സ്ഥാനത്ത് നിയമിതനായ കെന്നത്തിന് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ഇന്ത്യയും യു.എസ്സും ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് കെന്നത്തിന്റെ അംബാസിഡര്‍ പദവി പ്രയോജനപ്പെടുമെന്നാണഅ കണക്കാക്കപ്പെടുന്നത്.
കെന്നത്തിന്റെ നിയമനം ഏറ്റവും അനുയോജ്യമായ ഒന്നാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി സ്പോക്ക്പേഴ്സണ്‍ ലിന്‍ഡ്ഡെ വാള്‍ട്ടേഴ്സ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.