ജോണ്‍സണ്‍ ചെറിയാന്‍.
ന്യുഡല്‍ഹി: ബീഫ് കൈവശംവെച്ചെന്നാരോപിച്ച് ട്രെയിന്‍ യാത്രക്കാരനെ ഒരു സംഘം ആളുകള്‍ കുത്തിക്കൊന്നു. ഹരിയാന ബല്ലഭ്ഗട്ട് സ്വദേശി ജുനൈദാണ് മരിച്ചത്. സഹോദരന്‍മാരായ ഹാഷിമിനും ഷക്കീറിനും സംഭവത്തില്‍ പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ ബല്ലഭ്ഗട്ടിലേക്കുള്ള യാത്രക്കിടെ ഒാഖ്ലയില്‍ വെച്ചായിരുന്നു സംഭവം.
രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ദില്ലിയില്‍ നിന്നും ഹരിയാനയിലെ ബല്ലാഭ്ഗഡിലേക്കുള്ള ട്രെയിനിലാണ് സംഭവം. ദില്ലിയില്‍ നിന്നും ഈദിനുള്ള സാദനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന സംഘത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഹരിയാന സ്വദേശിയായ ജുനൈദാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ ഹാഷിം, ഷാക്വിര്‍ എന്നിവര്‍ക്കും മോയിന്‍ എന്ന ആള്‍ക്കുമാണ് പരുക്കേറ്റത്. അതേസമയം, സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ ഭാഷ്യം.പിന്നീടാണ് അവരുമായി ബീഫിനെ കുറിച്ച് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ചിലര്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇൗദിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിന്ന് ഷോപ്പിങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു മൂന്നു സഹോദരരും. ഒാഖ്ല സ്റ്റേഷനില്‍ െവച്ച് പുതുതായി കയറിയ യാത്രക്കാരും ഇവരും തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീടാണ് അവരുമായി ബീഫിനെ കുറിച്ച് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ചിലര്‍ കത്തിെയടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു. എന്നാല്‍ സര്‍ക്കാറും റെയില്‍വെയും ഇക്കാര്യം നിഷേധിച്ചു. ബീഫ് സംബന്ധിച്ച തര്‍ക്കമല്ല, സീറ്റ് തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്ന് റെയില്‍വേ പറഞ്ഞു. ജുനൈദിന്‍റെ പോസ്റ്റ്മോര്‍ട്ടം ഹരിയാനയിലെ പല്‍വാലയിലെ ആശുപത്രിയില്‍ നടന്നു. രണ്ടു സഹോദരന്‍മാര്‍ ഗുരുതരാവസ്ഥയിലാണ്.