ജോയിച്ചന്‍ പുതുക്കുളം.
ഡിട്രോയിറ്റ്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ (INAM) കേരളാ ക്ലബുമായി സഹകരിച്ച് കമ്യൂണിറ്റി ഡേയില്‍ പൊതുജനങ്ങള്‍ക്കായി ഹെല്‍ത്ത് സ്ക്രീനിംഗ് ക്യാമ്പ് നടത്തി. സ്ക്രീനിംഗില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ബ്ലഡ് ഷുഗര്‍ പരിശോധന, ബി.എം.ഐ എന്നീ ടെസ്റ്റുകള്‍ നടത്തി. ഏകദേശം ഇരുപത്തഞ്ചോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ച നഴ്‌സുമാര്‍ക്ക് കേരളാ ക്ലബ് പുഷ്പങ്ങളും പ്ലാക്കും നല്‍കി ആദരിച്ചു. കൂടാതെ അമ്പത്തഞ്ച് വര്‍ഷത്തെ ത്യാഗപൂര്‍ണ്ണമായ സേവനത്തിനു മറിയാമ്മ തോമസിനെ (ആര്‍.എന്‍, എം.എസ്.എന്‍) പ്രത്യേകം ആദരിക്കുകയും സേവനങ്ങള്‍ക്ക് നന്ദിപറയുകയും ചെയ്തു.
കമ്യൂണിറ്റി ഡേയില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ച കേരളാ ക്ലബ് പ്രസിഡന്റ് ജയിന്‍ മാത്യുവിനോടും മറ്റു ഭാരവാഹികളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഐനാം ഭാരവാഹികള്‍ പറഞ്ഞു.
ഐനാം പ്രസിഡന്റ് സരോജ സാമുവേല്‍, വൈസ് പ്രസിഡന്റ് കെ.സി. ജോണ്‍സണ്‍, സെക്രട്ടറി ഡെയ്‌സണ്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി സിനു ജോസഫ്, ട്രഷറര്‍ അന്നമ്മ മാത്യൂസ് എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഇങ്ങനെയുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സ്ക്രീനിംഗ് പൊതുജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമാണെന്നും ഇനിയും ഇങ്ങനെയുള്ള ക്യാമ്പുകള്‍ നടത്താന്‍ നേതൃത്വം നല്‍കുമെന്നും കേരളാ ക്ലബും, ഐനാം നേതൃത്വവും അറിയിച്ചു. അന്നമ്മ മാത്യൂസ് അറിയിച്ചതാണിത്.