ജോണ്‍സണ്‍ ചെറിയാന്‍.
മക്കളെ കുറിച്ച് സ്വപ്നം കാണുന്ന അച്ഛനമ്മമാര്‍ നമ്മുക്കിടയില്‍ ഉണ്ട്. എന്നാല്‍ അതെ പോലെതന്നെ അച്ഛനെ കുറിച്ച് സ്വപ്നം കാണുന്ന മക്കളും കാണും നമ്മുക്കിടയില്‍. അതെ വിനീത് ശ്രീനിവാസന്‍ അതെപോലെ അച്ഛനെ കുറിച്ച് സ്വപ്നം കാണുന്ന മകനാണ്. സിനിമ ലക്ഷ്യമായി നടന്ന നിരവധി ചെറുപ്പക്കാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം. തൊട്ടതെല്ലാം വിജയമാക്കുന്ന വിനീത് ശ്രീനിവാസന്‍. ആദ്യ സിനിമ മലര്‍വാടി ആര്‍ട്സ് ക്ലബ് മുതല്‍ ഇപ്പോള്‍ വരെ അഭിനേതാക്കളായും സംവിധായകരായും ഗായകരായും ടെക്നീഷ്യന്മാരായും വിനീത് സമ്മാനിച്ചത് പ്രതിഭകളെ തന്നെ.
അവരെല്ലാം മലയാളത്തിലെ താരങ്ങളുമായി. ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ ഇവരെല്ലാമായിരുന്നു തന്റെ മനസ്സിലെന്ന് വിനീത് പറയുന്നു. സംവിധായകനും നടനുമായി തിളങ്ങിയിട്ടും ജീവിതത്തില്‍ ആദ്യമായാണ് വിനീത് ക്ലാപ് ബോര്‍ഡ് അടിക്കുന്നത്. ഏറ്റവും സ്പര്‍ശിയായി സീനായിരുന്നു അതെന്ന് വിനീത്. ചെയ്ത സിനിമകളെല്ലാം വന്‍ വിജയമാക്കിയ സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അച്ഛനൊപ്പം ഒരു സിനിമയാണ്.
മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ അച്ഛനെ അഭിനയിപ്പിച്ചിട്ടുണ്ട്. പക്ഷേ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്ന് ഏറെ ആഗ്രഹമുണ്ട്. പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായിരിക്കണമത്. പല എഴുത്തുകാരുമായി ഇത് ചര്‍ച്ച ചെയ്തു പക്ഷേ തീരുമാനമൊന്നുമായിട്ടില്ലെന്നും വിനീത് പറഞ്ഞു.