ഡാളസ്: ജൂണ്‍ 18 ഞായറാഴ്ച വൈകിട്ട് ഡാളസ്സിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ പിറ്റ്ബുളിന്റെ കടിയേറ്റ് നാലും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡാളസ്സ് വിന്‍ഡം സ്ട്രീറ്റിലുള്ള പിറ്റ്ബുള്ളാണ് നാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് മുഖത്ത് അതിക്രമിച്ച് പരിക്കേല്‍പിച്ചത്. കുട്ടിയെ ഡാളസ്സ് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു നാല് മണിക്കൂറിന് ശേഷം ഒരു മൈല്‍ ദൂരത്തില്‍ പുറത്ത് സൈക്കിളില്‍ സഞ്ചരിച്ചിരുന്ന 5 വയസ്സുള്ള ആണ്‍ കുട്ടിക്കാണ് പിറ്റ് ബുളിന്റെ ആക്രമണത്തില്‍ കൈക്ക് ഗുരുതര പരിക്കുകളോടെ മെക്കിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് പിറ്റ്ബുള്ളിനേയും അനിമല്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ അനിമല്‍ ഷെല്‍റ്ററിലേക്ക് നീക്കം ചെയ്തു.
ഇന്ന് തിങ്കളാഴ്ച രാവിലെ വരെ ആശുപത്രി അധികൃതര്‍ കുട്ടികളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
തെരുവ് നായ്ക്കളുടേയും വീട്ടില്‍ വളര്‍ത്തുന്ന വളര്‍ത്തു പട്ടികളുടേയും ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും, പരിക്കേല്‍ക്കുന്നവരുടെ എണ്ണവും ഡാളസ്സില്‍ വര്‍ദ്ധിച്ചു വരികയാണ്. സിറ്റി അധികൃതര്‍ വളരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ ജനങ്ങള്‍ ഉല്‍കണ്ഠാകുലരാണ്.