Tuesday, July 15, 2025
HomeAmericaമാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം: ട്രംപ്.

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം: ട്രംപ്.

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം: ട്രംപ്.

  പി.പി.ചെറിയാന്‍.
വാഷിങ്ടന്‍ ഡിസി: മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണമെന്നും അമേരിക്കയില്‍ കാത്തു സൂക്ഷിക്കുന്ന ഉയര്‍ന്ന മൂല്യങ്ങള്‍ തലമുറകളിലേക്ക് പകരുന്നതിനു ശ്രമിക്കണമെന്നും പിതൃദിനത്തില്‍ പ്രസിഡന്റ് ട്രംപ് നല്‍കിയ സന്ദേശത്തില്‍ പറയുന്നു. മാതാപിതാക്കളുടെ ജീവിതത്തില്‍ അനുഭവിക്കുന്ന ത്യാഗങ്ങള്‍ക്ക് അവരോട് നന്ദി പ്രകടിപ്പിക്കുന്നതിന് കുട്ടികളും ശ്രദ്ധിക്കണമെന്നും ട്രംപ് ഉദ്‌ബോധിപ്പിച്ചു.
കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ അവരെ സ്‌നേഹിക്കുന്നതിനും ദൈവ വിശ്വാസത്തില്‍ വളര്‍ത്തുന്നതിനും കുടുംബ ബന്ധങ്ങളെക്കുറിച്ച് ബോധവല്‍ ക്കരിക്കുന്നതിനും പിതാക്കള്‍ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണെന്ന് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ രാഷ്ട്രത്തിനു പ്രഥമ പരിഗണന നല്‍കുന്നതുപോലെ കുടുംബത്തില്‍ പിതാക്കന്മാര്‍ കുട്ടികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. രാജ്യത്തിലെ എല്ലാ പിതാക്കന്മാര്‍ക്കും എല്ലാവിധ നന്മകളും ആശംസകളും നേരുന്നതായി പ്രസിഡന്റ് അറിയിച്ചു. മേരിലാന്റിലുള്ള ക്യാമ്പ് ഡേവില്‍ ഭാര്യയും കുട്ടികളുമൊത്ത് ഫാദേഴ്‌സ് ഡെ ആഘോഷിക്കുവാന്‍ എത്തിയതായിരുന്നു പ്രസിഡന്റ് ട്രംപ്.2
RELATED ARTICLES

Most Popular

Recent Comments