ജോണ്‍സണ്‍ ചെറിയാന്‍.
മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. നായകനായി അരങ്ങേറാനൊരുങ്ങുന്നതിന് മുന്‍പ് തന്നെ ഇത്രത്തോളം ചര്‍ച്ചയായിട്ടുള്ള മറ്റാരും മലയാള ചലച്ചിത്രലോകത്തു തന്നെയില്ല. ആ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണം എന്ന് യുവ നടി ശാലിന്‍ സോയ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കുറേനാള്‍ മുന്‍പ് ശാലിന്‍ നല്‍കിയ ഒരഭിമുഖത്തിലാണ് ഇക്കാര്യം നടി പറഞ്ഞിരിക്കുന്നത്. ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് സിനിമയില്‍ അഭിനയരംഗത്തും സജീവമാകാന്‍ പോകുതിന്റെ പിന്നലെയാണു യുവ നടി ശാലിന്‍ സോയ മുമ്ബ് നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇഷ്ടമുള്ള നടന്‍ ആരാണ് എന്ന ചോദ്യത്തിനു പ്രണവ് മോഹന്‍ലാല്‍ എന്ന ഉത്തരമാണു ശാലിന്‍ പറയുന്നത്. എന്നാല്‍ അന്നു പ്രണവ് സിനിമയിലോ സംവിധാന രംഗത്തോ എത്തിരുന്നില്ല. പ്രണവ് അഭിനയം തുടങ്ങിട്ടില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് പ്രണവ് ലാലേട്ടന്റെ മകനാണ് അവന്‍ സിനിമയില്‍ വരിക തന്നെ ചെയ്യും എന്നായിരുന്നു ശാലിന്‍ നല്‍കിയ മറുപടി. സിനിമയില്‍ നിന്ന് ആരേയെങ്കിലും വിവാഹം കഴിക്കാന്‍ അവസരം ലഭിച്ചാല്‍ അതു പ്രണവിനെയായിരിക്കും എന്നു ശാലിന്‍ പറയുന്നു. മറ്റു താരപുത്രന്മാരില്‍ നിന്നെല്ലാം വ്യത്യസ്തമായതിനാലാണു താന്‍ പ്രണവിനെ ഇത്രയേറെ ഇഷ്ടപ്പെടുന്നത് എന്നും ശാലിന്‍ വ്യക്തമാക്കി.
ശാലിന്റെ ഇഷ്ട നടനും റോള്‍മോഡലും ആരാണെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്നായിരുന്നു ഉത്തരം. എന്തായാലും അഭിമുഖം സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശാലിന്റെ ഈ ആഗ്രഹങ്ങള്‍ മോഹന്‍ലാലും പ്രണവും അറിഞ്ഞിട്ടുണ്ടോയെന്ന സംശയവും ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്. ബാലതാരമായി വെള്ളിത്തിരയിലെത്തി മിന്നിതിളങ്ങിയ നടിയാണ് ശാലിന്‍ സോയ. എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലു സിംഗ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ശാലിന്‍ വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.