Tuesday, May 13, 2025
HomeCinemaആരാധികയോട് തട്ടിക്കയറി നടി പത്മപ്രിയ .

ആരാധികയോട് തട്ടിക്കയറി നടി പത്മപ്രിയ .

ആരാധികയോട് തട്ടിക്കയറി നടി പത്മപ്രിയ .

ജോണ്‍സണ്‍ ചെറിയാന്‍.
എന്നും ആളുകള്‍ക്ക് സെലിബ്രിറ്റികള്‍ ഒരു ഹരമാണ്. കൂടെനിന്നു ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫിനായും താരങ്ങളെ കാണുമ്പോള്‍ ഓടി അടുക്കുന്നവര്‍ കുറവല്ല. പക്ഷേ പലപ്പോഴും തൊട്ടും തോണ്ടിയുമുള്ള ആരാധകരുടെ ശല്യം സഹിക്ക വയ്യാതെ താരങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി പത്മപ്രിയയും ആരാധകരോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫോണ്‍ നടി തട്ടിപ്പറിയ്ക്കുകയായിരുന്നു. എവിടെ വച്ചാണ് സംഭവം എന്നത് വ്യക്തമല്ല. ഒരു മുറിയില്‍ നിന്ന് പത്മപ്രിയ പുറത്തേക്ക് ഇറങ്ങി വരുന്നത് ഒരു പെണ്‍കുട്ടി ഫോണില്‍ പകര്‍ത്താന്‍ ശ്രമിയ്ക്കുകയായിരുന്നു. ഇത് കണ്ട താരം ഫോണ്‍ തട്ടികളയുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് നടി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.
RELATED ARTICLES

Most Popular

Recent Comments