Monday, November 25, 2024
HomeAmericaകപ്പലില്‍ നിന്നും കാണാതായ നാവികനെ ഒരാഴ്ചക്ക് ശേഷം കണ്ടെത്തിയത് എന്‍ജിന്‍ റൂമില്‍.

കപ്പലില്‍ നിന്നും കാണാതായ നാവികനെ ഒരാഴ്ചക്ക് ശേഷം കണ്ടെത്തിയത് എന്‍ജിന്‍ റൂമില്‍.

കപ്പലില്‍ നിന്നും കാണാതായ നാവികനെ ഒരാഴ്ചക്ക് ശേഷം കണ്ടെത്തിയത് എന്‍ജിന്‍ റൂമില്‍.

പി.പി. ചെറിയാന്‍.
ജൂണ്‍ 8 മുതല്‍ യു എസ് എസ് ഷൈലോയില്‍ നിന്നും കാണാതായ യു എസ് നേവി സെയ്‌ലറെ ഒരാഴ്ചയ്ക്കുശേഷം കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ കണ്ടെത്തിയതായി പെന്റ്ഗണ അധികൃതര്‍ വെളിപ്പെടുത്തി. ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പല്‍. ഗ്യാസ് ടര്‍ബൈന്‍ സിസ്റ്റംസ് ടെക്‌നീഷ്യന്‍ പീറ്റര്‍ മിംസിനെ ഈ മാസം എട്ടിനാണ് കാണാതായത്. ഒരാഴ്ച അമേരിക്കന്‍ നോവിയും ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡും, കടലിലൂടേയും ആകാശത്തിലൂടെയും തുടര്‍ച്ചയായി അന്വേഷണം നടത്തിയിട്ടും പീറ്ററെ കണ്ടെത്താനായില്ല. പതിനായിരം കണക്കിന് ഡോളറും മനുഷ്യ പ്രയത്‌നവുമാണ് അന്വേഷണത്തിന് ചിലവലിച്ചത്. 5,500 ചതുരശ്ര മൈല്‍ ദൂരത്തില്‍ ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അന്വേഷണത്തില്‍ പങ്കെടുത്തിരുന്നു. 2014 ല്‍ യുഎസ് നേവിയില്‍ ചേര്‍ന്ന് പീറ്ററിന് നേവി അച്ചീവ്‌മെന്റ് മെഡല്‍ ലഭിച്ചിട്ടുണ്ട്.
പീറ്ററെ കണ്ടെത്താനായതില്‍ കുടുംബാംഗങ്ങള്‍ സംതൃപ്തരാണ്. എന്തുകൊണ്ടാണ് പീറ്റര്‍ എന്‍ജിന്‍ റൂമില്‍ ഒളിച്ചിരുന്നതെന്നും എങ്ങനെയാണ് ഒരാഴ്ച അവിടെ കഴിഞ്ഞതെന്നും അന്വേഷിക്കുന്നുണ്ട് സൈക്കോളജിക്കല്‍ ഇവാലുവേഷനായി പീറ്ററെ വിധേയമാക്കുമെന്ന് നേവി അധികൃതര്‍ അറിയിച്ചു.3
RELATED ARTICLES

Most Popular

Recent Comments