Friday, November 22, 2024
HomeHealthവെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതല്ലെന്ന് അമേരിക്കന്‍ ഗവേഷകര്‍.

വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതല്ലെന്ന് അമേരിക്കന്‍ ഗവേഷകര്‍.

വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതല്ലെന്ന് അമേരിക്കന്‍ ഗവേഷകര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതല്ലെന്ന് അമേരിക്കന്‍ ഗവേഷകര്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണമെന്ന പേരിലാണ് വെളിച്ചെണ്ണ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. എന്നാല്‍ വെളിച്ചെണ്ണയിലെ കൊഴുപ്പ് മറ്റ് കൊഴുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരീരത്തിന് ദോഷകരമല്ല എന്ന കണ്ടെത്തലാണ് ഇതിന് ആധാരം. പക്ഷെ ഇക്കാര്യം സാക്ഷ്യപ്പെടുത്താന്‍ കൃത്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യത്തിന് ഹാനീകരമായ പൂരിത കൊഴുപ്പ് ( saturated fat ) വെളിച്ചെണ്ണയില്‍ 82 ശതമാനമാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ വെളിച്ചെണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനീകരമായ കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകും. ഒലിവെണ്ണയോ, സൂര്യകാന്തി എണ്ണയോ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദേശിക്കുന്നു
RELATED ARTICLES

Most Popular

Recent Comments