Sunday, April 27, 2025
HomeAmericaഡാളസ്സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നു.

ഡാളസ്സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നു.

ഡാളസ്സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നു.

   പി.പി. ചെറിയാന്‍.
ഡാളസ്സ്: ഡാളസ്സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒഴിവുള്ള നിരവധി തസ്തികകളിലേക്ക് യുവാക്കളുടേയും യുവതികളുടേയും അപേക്ഷകള്‍ സ്വീകരിക്കുന്നു.
കഴിഞ്ഞ ജൂലായ് മാസം ഡാളസ്സില്‍ 5 പോലീസുകാരെ പതിയിരുന്നാക്രമിച്ചു കൊലപ്പെടുത്തിയതിനു ശേഷം, ഡാളസ്സ് പോലീസിലേക്കുള്ള അപേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പോലീസില്‍ ചേരുന്നത് അഭിമാനകരമായി തോന്നുന്നു എന്നാണ് അപേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ 99 ഓഫീസര്‍മാരേയാണ് വിവിധ കാരണങ്ങളാല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നഷ്ടപ്പെട്ടത്.
പുതിയതായി 400 പേരെ ജോലിക്കെടുക്കുമെന്നാണ് ഡി പി ഡി അധികൃതര്‍ പറയുന്നത്. ഇവരുടെ ഒരു വര്‍ഷത്തെ ചുരുങ്ങിയ ശമ്പളം 47000 ഡോളറാണ്. അപേക്ഷയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഡി പി ഡി വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജൂലായ് ആഗസ്റ്റ് മാസങ്ങളിലാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന ടെസ്റ്റുകള്‍ ആരംഭിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments