ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ നിന്ന് ഇ.ശ്രീധരൻ അടക്കമുള്ളവരെ ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് മെട്രോ ഉദ്ഘാടനം നിർവഹിക്കുന്നത്.മോദിയെ കൂടാതെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവം എന്നിവർക്കാണ് വേദിയിൽ സ്ഥാനം ഉണ്ടാവുക. എറണാകുളത്ത് നിന്നുള്ള എം.എൽ.എമാരായ പി.ടി.തോമസ്, ഹൈബി ഈഡൻ കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോർജ് എന്നിവരേയും വേദിയിൽ നിന്ന് ഒഴിവാക്കി.