ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ജൂണ്‍ 25, 26 തിയതികളില്‍ മോദി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്നും ട്രംപുമായി ചര്‍ച്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രത്യേക പത്രക്കുറിപ്പില്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും എച്ച്1-ബി വിസ അടക്കമുള്ള വിഷയങ്ങള്‍ ട്രംപുമായി ചർച്ച നടത്തും.
ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം മോദി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി യാത്രയാണ് 26ന് നടക്കുന്നത്. ഉത്തര്‍പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയ ബി.ജെ.പിയെ അനുമോദിക്കാനാണ് ട്രംപ് മോദിയെ വിളിച്ചതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.