Monday, November 25, 2024
HomeIndia2017 ട്രയംഫ് സ് ട്രീറ്റ് ട്രിപ്പിള്‍ 765 ഇന്ത്യയില്‍ അവതരിപ്പിച്ചു.

2017 ട്രയംഫ് സ് ട്രീറ്റ് ട്രിപ്പിള്‍ 765 ഇന്ത്യയില്‍ അവതരിപ്പിച്ചു.

2017 ട്രയംഫ് സ് ട്രീറ്റ് ട്രിപ്പിള്‍ 765 ഇന്ത്യയില്‍ അവതരിപ്പിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഏറെ നാളായി കാത്തിരുന്ന 2017 ട്രയംഫ് സ് ട്രീറ്റ് ട്രിപ്പിള്‍ 765 ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.50 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. അന്തര്‍ദേശീയ വിപണിയില്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ എസ് വേരിയന്റ് മാത്രമാണ് അവതരിപ്പിച്ചത്. മറ്റ് രണ്ട് വേരിയന്റുകള്‍ പിന്നീട് പുറത്തിറക്കും. 2017 സ് ട്രീറ്റ് ട്രിപ്പിള്‍ 765 എസ് വേരിയന്റിലെ 765 സിസി എഞ്ചിന്‍ 111 എച്ച് പി കരുത്തും പരമാവധി 73 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.
ക്വിക്ക് ഷിഫ്റ്റര്‍ സഹിതം 6 സ്പീഡ് ട്രാന്‍സ് മിഷനാണ് നല്‍കിയിരിക്കുന്നത്. റോഡ്, റെയ് ന്‍ എന്നീ റൈഡിംഗ് മോഡുകള്‍, റൈഡ് ബൈവയര്‍ ടെക് നോളജി, എബിഎസ്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് സവിശേഷതകള്‍. മുന്‍ചക്രത്തില്‍ 310 എംഎം ഡുവല്‍ ഡിസ് കും പിന്‍ചക്രത്തില്‍ ബ്രെംബോ 220 എംഎം സിംഗിള്‍ പിസ്റ്റണ്‍ ഡിസ് കും ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും. മുന്‍വശത്ത് ‘ഷോവ’ സസ് പെന്‍ഷനാണെങ്കില്‍ പിന്‍ചക്രത്തില്‍ അഡ് ജസ്റ്റബിള്‍ സ്വിംഗ് ആം സസ് പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്.
റൈഡിഗ് മോഡ് പ്രദര്‍ശിപ്പിക്കുന്ന എല്‍സിഡി ഇന്‍സ് ട്രുമെന്റ് ക്ലസ്റ്റര്‍, ഓഡോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, ട്രിപ്പ് മീറ്റര്‍, ഡിസ്റ്റന്‍സ് ടു എംപ് റ്റി എന്നിവയാണ് സവിശേഷതകള്‍. ഫ്രെയിം, സബ് ഫ്രെയിം, സ്വിംഗ് ആം, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയിലെ ബ്ലാക്ക് പൗഡര്‍ കോട്ടഡ് പെയിന്റ് മറ്റൊരു സവിശേഷതയാണ്.
അന്തര്‍ദേശീയ തലത്തില്‍ ഇതിനകം അമ്പതിനായിരത്തിലധികം യൂണിറ്റ്സ് ട്രീറ്റ് ട്രിപ്പിള്‍ വിറ്റുകഴിഞ്ഞതായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക് ടര്‍ വിമല്‍ സുംബ്ലി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments