Saturday, November 23, 2024
HomeCinemaകൊച്ചു ലേഡിക്ക് സ്‌കൂളിലെ ആദ്യദിനം... എനിക്ക് നെഞ്ചിലൊരു പടപടപ്പ്. മകള്‍ അലംകൃത സ്‌കൂളില്‍ പോയി തുടങ്ങിയതിന്റെ...

കൊച്ചു ലേഡിക്ക് സ്‌കൂളിലെ ആദ്യദിനം… എനിക്ക് നെഞ്ചിലൊരു പടപടപ്പ്. മകള്‍ അലംകൃത സ്‌കൂളില്‍ പോയി തുടങ്ങിയതിന്റെ വിശേഷം പങ്കുവച്ച്‌ പൃഥ്വിരാജ്.

കൊച്ചു ലേഡിക്ക് സ്‌കൂളിലെ ആദ്യദിനം... എനിക്ക് നെഞ്ചിലൊരു പടപടപ്പ്. മകള്‍ അലംകൃത സ്‌കൂളില്‍ പോയി തുടങ്ങിയതിന്റെ വിശേഷം പങ്കുവച്ച്‌ പൃഥ്വിരാജ്.

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനനന്തപുരം: മകൾ അലംകൃതയെ സ്‌കൂളിൽ ചേർത്തതിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടൻ പൃഥ്വിരാജ്. ഫേസ്‌ബുക്കിലൂടെയാണ് അലംകൃതയുടെ ആദ്യദിവസത്തെ സ്‌കൂൾ വിശേഷം പൃഥ്വി പറയുന്നത്. കൊച്ചു ലേഡിക്ക് സ്‌കൂളിലെ ആദ്യദിനം… എനിക്ക് നെഞ്ചിലൊരു പടപടപ്പ്! എന്നിട്ടും കൂൾ ഡാഡിയായി അഭിനയിച്ച് ഞാൻ.. ഹോ.. എത്രവേഗമാണ് കാലം പായുന്നതെന്നും ചോദിച്ചുകൊണ്ടാണ് പൃത്ഥ്വീരാജ് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

മകളുടെ സ്‌കൂളിലെ ആദ്യ ദിവസം തനിക്കായിരുന്നു ടെൻഷൻ മുഴുവൻ എന്ന് അദ്ദേഹം പറയുന്നു. എങ്കിലും താൻ വളരെ ‘കൂളായി’ പെരുമാറി. സമയം എത്ര വേഗമാണ് പറന്നു പോകുന്നത് എന്നു പറഞ്ഞാണ് പൃഥ്വി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അലംകൃതയെ വളരെ ഓമനയായാണ് താരവും ഭാര്യ സുപ്രിയയും വളർത്തുന്നത്. അതേസമയം സ്വാഭാവികമായി എല്ലാ കുട്ടികൾക്കും കിട്ടുന്ന ബാല്യം മകൾക്കും ഉണ്ടാവണമെന്ന ആഗ്രഹവുംപൃഥ്വിരാജ്. തുറന്നുപറഞ്ഞിരുന്നു.
അലംകൃതയുടെ ചിത്രം ആദ്യമായി പങ്കുവച്ചത് വനിതയാണ്. 2015ലെ ഓണം ഇഷ്യൂവിൽ പൃഥ്വിരാജ് ഭാര്യക്കും മകൾക്കും ഒപ്പമുള്ള ചിത്രം വനിതയുടെ മുഖചിത്രമായി. വനിത പുറത്തു വന്നതിനു പിന്നാലെ ചിത്രം വൈറലാവുകയും ചെയ്തു.

പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം മുഴുവൻ അലംകൃതയെ കേന്ദ്രീകരിച്ചാണ്. അലംകൃതയ്ക്ക് രാജുവിന്റെ ദേഷ്യമുണ്ടെന്ന് സുപ്രിയ അഭിപ്രായപ്പെട്ടിരുന്നു. ഒരു സാധാരണ ബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവൾക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേർക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവൾക്കുണ്ടാകണമെന്നും പൃഥ്വി പറയുന്നു.
ഏതായാലും പൃത്ഥ്വിയുടെ ഇപ്പോഴത്തെ പോസ്റ്റ് ആരാധകർക്കും ഇഷ്ടമായി. താരജാഡകളില്ലാതെ കുടുംബവിശേഷം പങ്കുവച്ചതോടെ മകളുടെ വിശേഷവും ആരാധകർ ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

RELATED ARTICLES

Most Popular

Recent Comments