Friday, April 4, 2025
HomeJohnson Cherian.ഭര്‍ത്താവ് ഭാര്യയെ ചവിട്ടി കൊലപ്പെടുത്തി.

ഭര്‍ത്താവ് ഭാര്യയെ ചവിട്ടി കൊലപ്പെടുത്തി.

പെരുമ്പാവൂര്‍: ഇന്നലെ രാത്രിയില്‍ മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയ  ഭര്‍ത്താവ് ഭാര്യയെ ചവിട്ടി കൊലപ്പെടുത്തി.പെരുമ്പാവൂരിനടുത്ത് കൂവപ്പടി കൊടുവേലിപ്പടിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന ജയരേഖ (38) ആണ് ദാരുണമായി കൊല്ലചെയ്യപ്പെട്ടത്.

ഭര്‍ത്താവ് രമാകാന്തന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം ജയരേഖ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം ആരംഭിച്ചത്. അവശയായ ജയരേഖയെ മകനും നാട്ടുകാരും ചേര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രമാകാന്തനെ പെരുമ്പാവൂരില്‍ വച്ചു പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് ശാസ്താംകുന്ന് സ്വദേശികളായ രമാകാന്തനും കുടുംബവും നാലു മാസം മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസം തുടങ്ങിയത്.കൂലിപ്പണിക്കാരനാണ് രമാകാന്തന്‍. ഇവരുടെ ഏക മകനാണ് രാജ അമ്പാടി.

 

RELATED ARTICLES

Most Popular

Recent Comments