Friday, July 4, 2025
HomeCinemaഅജിത്തിന് ഇഷ്ടം ജയറാമിന്റെ നര; സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിന് 'തല' സന്ദേശം.

അജിത്തിന് ഇഷ്ടം ജയറാമിന്റെ നര; സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിന് ‘തല’ സന്ദേശം.

അജിത്തിന് ഇഷ്ടം ജയറാമിന്റെ നര; സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിന് 'തല' സന്ദേശം.

ജോണ്‍സണ്‍ ചെറിയാന്‍.
സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിന് ഇപ്പോള്‍ ആരാധകരേറെയാണ്. മലയാളത്തിന്റെ പ്രിയതാരങ്ങള്‍ കൂടി സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലില്‍ പ്രത്യക്ഷപ്പെട്ടാലോ.. പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല, നമ്മുടെ സ്വന്തം ജയറാമിനെ കുറിച്ചാണ്. പുതിയ ചിത്രമായ അച്ചായന്‍സിന് വേണ്ടി സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തിയ ജയറാമിന് നര ഇഷ്ടപ്പെട്ടു എന്നറിയിച്ചു കൊണ്ട് ഒരു മെസേജ് വന്നിരിക്കുന്നു. തമിഴകത്തിന്റെ തല അജിത്തിനാണ് ജയറാമിന്റെ നര ഇഷ്ടപ്പെട്ടിരിക്കുന്നത്. ജയറാമിന്റെ ഈ പുത്തന്‍ ലുക്ക് അജിത്തിനെ കാണിക്കുന്നത് ശാലിനിയാണ്. തുടര്‍ന്ന് നര ഇഷ്ടപ്പെട്ടു എന്നറിയിച്ചുകൊണ്ട് അജിത്ത് സന്ദേശം അയക്കുകയായിരുന്നു.
തമിഴ് സിനിമാ ലോകത്തിന് അജിത്താണ് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് പരിചയപ്പെടുത്തിയത്. മങ്കാത്തെ, വീരം എന്നീ ചിത്രങ്ങളില്‍ മാത്രമല്ല ജീവിതത്തിലും അജിത്തിനിഷ്ടം നരയോടാണ്.
RELATED ARTICLES

Most Popular

Recent Comments