ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ജൂലൈ നാലിന് ആരംഭിക്കുന്നതാണ്.ഇസ്രായേലില്‍ മുന്ന് ദിവസത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രിക്കുള്ളത്. ജൂലൈ അഞ്ചിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നതും, ഇസ്രായേലിലുളള ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതുമാണ്.
ഇന്ത്യന്‍ ജൂതമതക്കാരാണ് ഇസ്രായേലിലുള്ളത്. മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇവര്‍ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതാണ് മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.
മോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ഇസ്രായേലില്‍ എത്തും. 2006ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.