അമാനുല്ല വടക്കാങ്ങര.
വടക്കാങ്ങര: മത വിജ്ഞാനങ്ങള്‍ മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍. മനുഷ്യ ജീവിതത്തെ സര്‍ഗാത്മകമായും സൃഷ്ടിപരമായും ആവിഷ്‌കരിക്കുന്നതില്‍ ഭൗതിക വിജ്ഞാനങ്ങളേക്കാള്‍ മികച്ച് നില്‍ക്കുന്നത് ആത്മീയ വിജ്ഞാനമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയുടെ മുഴുവന്‍ ജീവിതത്തിനും മതിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് മത വിജ്ഞാനീയങ്ങളാണെന്നും ഖുര്‍ആന്‍ ലോകത്തെ തന്നെ വിസ്മയിപ്പിച്ച അറിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മജ്ലിസ് മദ്രസ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വടക്കാങ്ങര എച്ച്.എം.എസ് മദ്രസയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മജ്ലിസ് മദ്രസ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. നുസ്‌റത്തുല്‍ അനാം ട്രസ്‌റ് ചെയര്‍മാന്‍ കെ അനസ്, ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹല്‍ഖ സെക്രട്ടറി ടി റസാഖ്, അക്കാദമിക് കൗണ്‍സില്‍ മലപ്പുറം പ്രസിഡന്റ് അബ്ദു റഹീം വറ്റലൂര്‍, ആന്റി സ്‌മോക്കിങ്ങ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ടാലന്റ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പുതിയ പ്രവേശനം നേടിയ കുട്ടികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. ഇഫാ ആബിദീന്‍ ഗാനം ആലപിച്ചു. മുഹമ്മദ് ശാമില്‍ ഖിറാഅത്ത് നടത്തി.
എച്ച്.എം.എസ് മദ്രസ പ്രധാനാധ്യാപകന്‍ ടി ഷഹീര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സനിയ ടീച്ചര്‍ നന്ദിയും പറഞ്ഞു.
photo 1 മജ്ലിസ് മദ്രസ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വടക്കാങ്ങര എച്ച്.എം.എസ് മദ്രസയില്‍ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിക്കുന്നു.
photo 2 : മജ്ലിസ് മദ്രസ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം വടക്കാങ്ങര എച്ച്.എം.എസ് മദ്രസയിലെ നവാഗതര്‍ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, മജ്ലിസ് മദ്രസ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസ്സന്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര തുടങ്ങിയവരോടൊപ്പം.