ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ്: തന്നെ അനുകരിച്ച് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ആറുവയസുകാരിയെ പൊതുപരിപാടിക്കിടെ വാരിയെടുത്ത് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം. മുഹ്‌റ അല്‍ ഷേഹി എന്ന കൊച്ചുമിടുക്കി, കഴിഞ്ഞ വര്‍ഷം ഷെയഖ് മുഹമ്മദിനെ അനുകരിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ആയിരങ്ങളാണ് വിഡിയോ കണ്ടത്.
കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അസംബ്ലിക്കു വേണ്ടി ചെയ്്ത വിഡിയോ വൈറലാകുമെന്നോ ഷെയഖ് മുഹമ്മദിന്റെ ശ്രദ്ധയില്‍ എത്തുമെന്ന് മുഹ്‌റ എന്ന് കൊച്ചുമിടുക്കി ഒരിക്കലും കരുതിയിരുന്നില്ല. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച അഞ്ഞൂറോളം സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്ത സംഗീത പരിപാടിയിലാണ് ഷെയഖ് മുഹമ്മദ് മുഹ്‌റയെ തിരിച്ചറിഞ്ഞ് വാരിയെടുത്തു കുശലാന്വേഷണം നടത്തിയത്. മുഹ്‌റയുടെ പരിപാടി ഇഷ്ടപ്പെട്ട ഷെയഖ് മുഹമ്മദ് കുട്ടിയുടെ ഷാര്‍ജയിലെ വീട്ടിലെത്തുകയും ചെയ്തു. ഷെയ്ഖ് മുഹമ്മദിനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിനും ഒപ്പും മുഹ്‌റ സമയം ചെലവഴിക്കുന്ന ചിത്രങ്ങള്‍ ദുബായ് മീഡിയാ ഓഫീസാണു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.