ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : 2016 ലെ ജെ.സി ഡിനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിലെ നവതരംഗ സിനിമയുടെ തുടക്കക്കാരനാണ് അടൂര്‍. അദ്ദേഹത്തിന്റെ സ്വയംവരമെന്ന ആദ്യ ചലച്ചിത്രമാണ് മലയാളത്തിലെ ആദ്യത്തെ ന്യൂവേവ് സിനിമ. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകള്‍, വിധേയന്‍, നിഴല്‍ക്കുത്ത്, കഥാപുരുഷന്‍, പിന്നെയും, ഒരു പെണ്ണും രണ്ടാണും എന്നിവയാണ് അടൂരിന്റെ സിനിമകള്‍.