ജോയിച്ചന്‍ പുതുക്കുളം.
ടൊറന്റോ: കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ പതിമുന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ അസോസിയേഷന്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിസ്സിസ്സാഗ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന വൃക്ഷവത്ക്കരണപരിപാടിയില്‍ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി. പത്തുലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇതിന്‍റെ ആദ്യപടിയെന്നോണം നഗരസഭാ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി വിശദീകരിച്ചുകൊടുത്തു. അതിനെത്തുടര്‍ന്ന് മിസ്സിസ്സാഗ യൂണിയന്‍ പാര്‍ക്കില്‍ 250 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീനാരായണ അസോസിയേഷന്‍ കമ്യൂണിറ്റി വോളന്‍റിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ജൂണ്‍ 11 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ‘സൈബര്‍ സെക്യൂരിറ്റി’ എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണ പരിപാടി നടത്താനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യാവിദഗ്ധനായ സംഗമേശ്വരന്‍ അയ്യര്‍ ആണു ഈ പരിപാടി നയിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുക്കുന്ന ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
ഷമിത ഭരതന്‍ (647 983 2458), ശ്രീകുമാര്‍ ശിവന്‍ (289 795 7553).