Thursday, February 5, 2026
HomeKeralaചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു.

ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു.

ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ കാരക്കാട്ടാണ് സംഭവം. തിരുവല്ല കല്ലൂപ്പാറ സ്വദേശി സജിമാത്യു, സഹോദരിയുടെ മകന്‍ ദിബാന്‍ വര്‍ഗീസ് തോമസ് എന്നിവരാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ഈരാറ്റുപേട്ടക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RELATED ARTICLES

Most Popular

Recent Comments