പി പി ചെറിയാന്‍.
ന്യൂയോര്‍ക്ക്: പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍ (പി ഐ ഒ) ഓവര്‍സീസ് സിറ്റിസണ്‍ കാര്‍ഡുകളാക്കി (ഒ സി ഐ) മാറുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ന് അവസാനിക്കുമെന്ന ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്തയയില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
2016 ഡിസംബറില്‍ അവസാനിച്ചിരുന്ന തിയ്യതി ആറ് മാസത്തേക്ക് കൂടി നീട്ടിയത് ഇന്തയന്‍ അമേരിക്കന്‍ വംശജരുടെ അഭ്യര്‍ത്ഥന മാനിച്ചാണെന്നും ഓഫീസില്‍ നിന്നും അറിയച്ചു.2016 മാര്‍ച്ച് 31 മുതല്‍ മൂന്നാം തവണയാണ് തിയ്യതി ദീര്‍ഘിപ്പിക്കുന്നതെന്നും ഇനി ഒരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നും ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് പ്രതിനിധി ഷഹാന ബഗ്ബാന്‍ പറഞ്ഞു.
വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഒ സി ഐ, പി ഐ ഒ കാര്‍ഡുകള്‍ തമ്മിലുള്ള വ്യത്യാസം ഒഴിവാക്കുന്നതിന് 2014 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.2002 ലായിരുന്നു പി ഐ ഒ കാര്‍ഡ് ആദ്യമായി നിലവില്‍ വന്നത്.ഇതൊരു അടിയന്തിര അറിയിപ്പായി കണക്കാക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭ്യര്‍ത്ഥിച്ചു.