ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍താരം അജിത്തിന്റെയും മലയാളി നടി ശാലിനിയുടെയും മകള്‍ അനൗഷ്‌കയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിനിമയിലൊന്നും ഇതുവരെ മുഖം കാണിച്ചിട്ടില്ലെങ്കിലും സ്‌കൂളിന്റെ വാര്‍ഷികാഘോഷച്ചടങ്ങിലെ അനൗഷ്‌ക്കയുടെ കരകാട്ടത്തിന്റെ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അനൗഷ്‌ക അജിത് എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത ഈ ഒന്‍പതുകാരിയുടെ ചിത്രങ്ങള്‍ ഇടയ്ക്ക് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ ആറാം സ്ഥാനം വരെ എത്തി. ആരാധകര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് കൊച്ച് അനൗഷ്‌കയെ. അജിതിന്റെയും ശാലിനിയുടെയും മൂത്ത മകളാണ് അനൗഷ്‌ക്ക. ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട്. ആദ്വിക്.