Sunday, November 24, 2024
HomeAmericaശാലോം ടീം നയിക്കുന്ന ത്രിദിനധ്യാനം “മിഷന്‍ ഫയര്‍” ന്യൂ ജേഴ്സിയിലെ സോമർസെറ്റിൽ ജൂലൈ 14 ,...

ശാലോം ടീം നയിക്കുന്ന ത്രിദിനധ്യാനം “മിഷന്‍ ഫയര്‍” ന്യൂ ജേഴ്സിയിലെ സോമർസെറ്റിൽ ജൂലൈ 14 , 15 , 16 (വെള്ളി , ശനി , ഞായർ) തിയതികളില്‍.

ശാലോം ടീം നയിക്കുന്ന ത്രിദിനധ്യാനം “മിഷന്‍ ഫയര്‍” ന്യൂ ജേഴ്സിയിലെ സോമർസെറ്റിൽ ജൂലൈ 14 , 15 , 16 (വെള്ളി , ശനി , ഞായർ) തിയതികളില്‍.

സെബാസ്റ്റ്യൻ ആൻ്റണി.
“ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്.” (വെളിപാട് 22 :12)
ന്യൂ ജേഴ്‌സി: ശാലോം ടീം നയിക്കുന്ന ട്രൈ സ്റ്റേറ്റ് ത്രിദിനധ്യാനം “മിഷന്‍ ഫയര്‍” ന്യൂ ജേഴ്സിയിലെ സോമർസെറ്റ് സെൻറ്. തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയത്തിൽ വച്ച് ജൂലൈ മാസം 14,15,16 (വെള്ളി, ശനി, ഞായർ) തിയതികളിലായി നടത്തപ്പെടുന്നു. ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട് എന്നീ സംസ്ഥാനങ്ങളിലെയും സമീപ പ്രദേശങ്ങളിലേയും വിശ്വാസിസമൂഹത്തെയാണ് പരിപാടി ലക്ഷ്യമിടുന്നത്.
ശാലോമിന്റെ പ്രശസ്ത വചനപ്രഘോഷകനും, സ്പിരിച്വല്‍ ഡയറക്ടറും, സ്വന്തം നാവിനെ ദൈവത്തിന്റെ സ്വരമാക്കിയ റവ .ഡോ. റോയ്‌ പാലാട്ടി സി.എം ,ഐ, ലോകമെമ്പാടും ദൈവവചനത്തിന്റെ അഗ്നി പ്രവഹിപ്പിക്കുന്ന റവ.ഫാ. ജിൽറ്റോ ജോർജ് , മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, പ്രഗത്ഭ വാഗ്മിയും, ശാലോം ടെലിവിഷനിലൂടെ പ്രശസ്തനായ റവ. ഫാ.പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ എന്നിവരാണ് ധ്യാന ശുസ്രൂഷകൾ നയിക്കുന്നത്.
പിതാവായ ദൈവത്തിന്റെ ആശ്ലേഷത്തില്‍ അമരാന്‍, ഈശോയുടെ സ്നേഹസാന്നിധ്യം അനുഭവിക്കാന്‍,പരിശുദ്ധാത്മാവിന്റെ മധുര സ്വരം ശ്രവിക്കാന്‍.. ആത്മാഭിഷേകത്തിന്റെ അഗ്നിയാല്‍ ജ്വലിക്കാന്‍ ലഭിക്കുന്ന ഈ അസുലഭാവസരം പ്രയോജനപ്പെടുത്താൻ എല്ലാവരേയും സ്നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു.
“മിഷന്‍ ഫയര്‍” ത്രിദിനധ്യാനത്തിൽ സംബന്ധിക്കാനാഗ്രഹിക്കുന്നവർ താഴെകാണുന്ന വെബ് സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യവന്നതാണ് .
https://www.shalomworld.org/festivals/events/153
കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്നവരുമായി ബന്ധപ്പെടുക
ജോസഫ് പെരുമ്പായിൽ (കോ-ഓർഡിനേറ്റർ) ( 732) 547-9180
മിനേഷ് ജോസഫ് (ട്രസ്റ്റി) – (201) 978-9828
മേരിദാസൻ തോമസ് (ട്രസ്റ്റി) – (201) 912-6451
ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) – (732) 762-6744
സാബിൻ മാത്യു (ട്രസ്റ്റി) – (848) 391-8461
വെബ് :www.stthomassyronj.org765
RELATED ARTICLES

Most Popular

Recent Comments