Sunday, November 24, 2024
HomeKeralaഎെശ്വര്യയുടെ മരണം സ്വയം മരുന്ന് കുത്തിവച്ച്‌: കരളലിയിച്ച്‌ ആത്മഹത്യക്കുറിപ്പ്.

എെശ്വര്യയുടെ മരണം സ്വയം മരുന്ന് കുത്തിവച്ച്‌: കരളലിയിച്ച്‌ ആത്മഹത്യക്കുറിപ്പ്.

എെശ്വര്യയുടെ മരണം സ്വയം മരുന്ന് കുത്തിവച്ച്‌: കരളലിയിച്ച്‌ ആത്മഹത്യക്കുറിപ്പ്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ഥിനി ഐശ്വര്യയുടെ മരണം സ്വയം മരുന്ന് കുത്തിവച്ച്. ആത്മഹത്യയില്‍ ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു. ആത്മഹത്യക്കുറിപ്പ് അലമാരയിൽ സൂക്ഷിച്ച ഡയറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. എന്നാൽ ആത്മഹത്യക്കുറിപ്പ് ഏവരെയും കരളലിയിക്കുന്നതായിരുന്നു.
‘രോഗം കാരണം ഞാന്‍ ഇവിടം വിട്ട് പോകുന്നു. ഭര്‍ത്താവിനെയും മകനെയും സ്നേഹിച്ച്‌ കൊതി തീര്‍ന്നില്ല. എല്ലാവരും ക്ഷമിക്കണം, പൊറുക്കണം. എന്നെ മരിക്കാതെ കിട്ടുന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കരുത് എന്നിങ്ങനെയാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.
ഐശ്വര്യയെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഐശ്വര്യ വിഷാദരോഗത്തിന് മരുന്നതായി പോലീസ് പറയുന്നു.
മലപ്പുറം എടപ്പാള്‍ പരിയപ്പുറത്ത് ആനന്ദ ഭവനില്‍ ഡോ. രാഹുല്‍ രാജിന്റെ ഭാര്യയാണ് ഐശ്വര്യ. എടപ്പാള്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഐശ്വര്യ ലീവെടുത്തായിരുന്നു പിജി പഠനത്തിന് ചേര്‍ന്നത്.
RELATED ARTICLES

Most Popular

Recent Comments