Monday, November 25, 2024
HomeLifestyle'സച്ചിന്‍, സച്ചിന്‍' എന്ന് ആദ്യം വിളിച്ച്‌ കൂവിയത് ആരാണെന്ന് അറിയുമോ?.

‘സച്ചിന്‍, സച്ചിന്‍’ എന്ന് ആദ്യം വിളിച്ച്‌ കൂവിയത് ആരാണെന്ന് അറിയുമോ?.

'സച്ചിന്‍, സച്ചിന്‍' എന്ന് ആദ്യം വിളിച്ച്‌ കൂവിയത് ആരാണെന്ന് അറിയുമോ?.

ജോണ്‍സണ്‍ ചെറിയാന്‍.
സച്ചിന്‍… സച്ചിന്‍ എന്ന ഈ കേട്ടു തഴമ്പിച്ച്‌ ആരവമില്ലാതെ തെണ്ടുല്‍ക്കറുടെ ഏതെങ്കിലുമൊരു ഇന്നിങ്സ് പൂര്‍ണമാണോ. ഗ്യാലറികളുടെ ഈ അകമ്ബടിഗാനത്തെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ തീം സോങ്ങെന്ന് വിശേഷിപ്പിച്ചാലും അതിശയമില്ല. രണ്ടര പതിറ്റാണ്ട് കാലം ഏകതാളത്തിലുളള ഈ ആരവത്തില്‍ ആവേശക്കടലായി മാറി ഗ്യാലറികള്‍. ഓരോ ഷോട്ടിനും ഒരോ റണ്ണിനും സച്ചിന്‍ സച്ചിന്‍ എന്ന് ആര്‍ത്തുവിളിച്ചവര്‍ പക്ഷേ, ഓര്‍ത്തിരിക്കില്ല ആരായിരിക്കും ഇങ്ങനെ താളത്തില്‍ ആദ്യം വിളിച്ചിട്ടുണ്ടാവുക എന്ന്. ഒടുവില്‍ സച്ചിന്‍ തന്നെ ആ രഹസ്യം വെളിപ്പെടുത്തുന്നു.
വേറാര്. എന്റെ അമ്മ തന്നെ. അമ്മയാണ് സച്ചിന്‍ സച്ചിന്‍ എന്ന് വിളിച്ചു തുടങ്ങിയത്. കുട്ടിക്കാലത്ത് കളിക്കാന്‍ വീടിന് പുറത്തേയ്ക്ക് ഓടുന്ന എന്നെ ഈ വിളി കൊണ്ട് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും അമ്മ. തന്റെ ജീവിതകഥ പറയുന്ന ചിത്രമായ സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. സച്ചിന്‍ സച്ചിന്‍ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഓസ്ക്കര്‍ ജേതാവ് എ.ആര്‍. റഹ്മാനാണ്.
എന്നോടുള്ള ആരാധകരുടെ സ്നേഹമാണ് സച്ചിന്‍ സച്ചിന്‍ എന്ന ഈ ആരവം. അതെന്ന പ്രചോദിപ്പിക്കുന്നു. ഫീല്‍ഡിലെ വിഷമസന്ധികളില്‍ അതാണ് എനിക്ക് തുണയാകാറുള്ളത്. ഈ ആരവം കേള്‍ക്കുമ്പോള്‍ മുഴവന്‍ രാജ്യവും എനിക്കൊപ്പമുണ്ടെന്ന വിശ്വാസമാണ്. ഞാന്‍ കളി നിര്‍ത്തിയശേഷവും ഈ സച്ചിന്‍ സച്ചിന്‍ വിളി തുടരുമെന്ന് കുതിയിരുന്നില്ല. ഇപ്പോഴിതാ ഇത് തിയേറ്ററിലും എത്തിയിരിക്കുന്നു. ഇത് വച്ച്‌ മനോഹരമായ ഒരു ഗാനം ഒരുക്കിയതില്‍ റഹ്മാനോട് ബഹുമാനം തോന്നുന്നു-സച്ചിന്‍ പറഞ്ഞു. ജെയിംസ് ഏര്‍സ്കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സച്ചിന്‍ തന്നെയാണ് സ്വന്തം ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. ഹിന്ദി, മറാത്തി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലായി മെയ് 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
RELATED ARTICLES

Most Popular

Recent Comments