Monday, November 25, 2024
HomeIndiaഐ.ടി + ഐ.ടി = ഐ.ടി; നാളെയുടെ ഇന്ത്യക്കായി മോദിയുടെ സമവാക്യം.

ഐ.ടി + ഐ.ടി = ഐ.ടി; നാളെയുടെ ഇന്ത്യക്കായി മോദിയുടെ സമവാക്യം.

ഐ.ടി + ഐ.ടി = ഐ.ടി; നാളെയുടെ ഇന്ത്യക്കായി മോദിയുടെ സമവാക്യം.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഐ.ടി. + ഐ.ടി. = ഐ.ടി; നാളെയുടെ ഇന്ത്യക്കായി പ്രധാനമന്ത്രിയുടെ പുതിയ സമവാക്യം ഇങ്ങനെ. information technology + indian talent = india tomorrow, അഥവാ വിവരസാങ്കേതിക വിദ്യയും ഇന്ത്യക്കാരുടെ ബുദ്ധിവൈഭവവും ചേരുമ്പോള്‍ നാളത്തെ ഇന്ത്യയാകും. സുപ്രീംകോടതിയുടെ ഡിജിറ്റല്‍ ഫയലിങ് സംവിധാനം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുമ്പോഴാണ് മോദിയുടെ രസകരമായ ഈ അഭിപ്രായം.
ഫാഷന്‍ എന്നതിലുപരി, കൂട്ടായ പ്രയോജനങ്ങള്‍ക്ക് സാങ്കേതിക വിദ്യയെ സ്വീകരിക്കുക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വിവരസാങ്കേതിക വിദ്യയെ പ്രയോജനപ്രദമായി ഉപയോഗിക്കണം. കുറച്ചുപേര്‍ മാത്രം ഉപയോഗിച്ചാല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടില്ല. പഴയ കാഴ്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു. ഒരാള്‍ക്ക് എസ്‌എംഎസ് അയച്ചിട്ട്, ഫോണ്‍ വിളിച്ച്‌ അത് കിട്ടിയായിരുന്നോ എന്ന് ചോദിക്കുന്നതിനെയാണ് ഞാന്‍ പഴയ കാഴ്ചപ്പാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, മോദി വ്യക്തമാക്കി.ഇ ഗവേണന്‍സ് എളുപ്പവും കാര്യക്ഷമവും ചിലവ് കുറഞ്ഞതുമാണ്. ഒപ്പം പരിസ്ഥിതി സൗഹൃദവും, കടലാസ് രഹിത ഓഫീസുകള്‍ പരിസ്ഥിതിക്ക് ഏറെ ഗുണപ്രദമാണ്-മോദി പറഞ്ഞു
RELATED ARTICLES

Most Popular

Recent Comments