Tuesday, May 13, 2025
HomeAmericaഒബാമ കെയര്‍ റിപ്പീല്‍ ചെയ്യുന്ന തീരുമാനത്തെ എതിര്‍ക്കുന്നതിന് സെനറ്റര്‍മാര്‍ ചങ്കൂറ്റം കാണിക്കണമെന്ന് ഒബാമ.

ഒബാമ കെയര്‍ റിപ്പീല്‍ ചെയ്യുന്ന തീരുമാനത്തെ എതിര്‍ക്കുന്നതിന് സെനറ്റര്‍മാര്‍ ചങ്കൂറ്റം കാണിക്കണമെന്ന് ഒബാമ.

ഒബാമ കെയര്‍ റിപ്പീല്‍ ചെയ്യുന്ന തീരുമാനത്തെ എതിര്‍ക്കുന്നതിന് സെനറ്റര്‍മാര്‍ ചങ്കൂറ്റം കാണിക്കണമെന്ന് ഒബാമ.

പി.പി. ചെറിയാന്‍.
ബോസ്റ്റണ്‍: ഒബാമ കെയര്‍ പിന്‍വലിക്കുന്ന തീരുമാനത്തെ യുഎസ് സെനറ്റര്‍മാര്‍ എതിര്‍ക്കാന്‍ ചങ്കൂറ്റം കാണിക്കണമെന്നു മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭ്യര്‍ഥിച്ചു. മെയ് ഏഴാംതീയതി വൈകിട്ട് ജോണ്‍ എഫ് കെന്നഡി ധീരതാ അവാര്‍ഡ് (2017) ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്ന ഒബാമ. ബോസ്റ്റണിലെ ജോണ്‍ എഫ് കെന്നഡി ഫൗണ്ടേഷനിലാണ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച യുഎസ് ഹൗസ് ഒബാമ കെയര്‍ നിര്‍ത്തലാക്കുന്ന തീരുമാനത്തിനു അംഗീകാരം നല്‍കിയ ശേഷം ആദ്യമായാണ് ഒബാമ പര്യസമായി രംഗത്തു വന്നത്.
യുഎസ് ഹൗസ് അംഗീകരിച്ച ബില്‍ യുഎസ് സെനറ്റിന്റെ മുമ്പാകെ അവതരിപ്പിക്കാനിരിക്കെ ഒബാമ നട്തിയ അഭ്യര്‍ഥനയുടെ പ്രതികരണം എന്തായിരിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരിക്കുന്നു.
ഒബാമ കെയര്‍ പിന്‍വലിക്കുന്നത് മില്യന്‍ കണക്കിന് പൗരന്മാര്‍ക്ക് ഇന്‍ഷ്വറന്‍സ് നഷ്ടപ്പെടുവാന്‍ കാരണമാകുമെന്നു ഒബാമയും, ഡമോക്രാറ്റുകളും ഭയപ്പെടുന്നു. എന്നാല്‍ അമേരിക്കയിലെ ഒരു പൗരനും ഇന്‍ഷ്വറന്‍സിന്റെ ആനുകൂല്യം ലഭിക്കാതിരിക്കില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments