ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂർ: കണ്ണൂർ നഗരത്തെ ഭീതിയിലാഴ്ത്തിയ പുലി വളർത്തു പുലിയെന്ന് അധികൃതർ. വനം വകുപ്പ് വെറ്റിനറി സർജനാണ് റിപ്പോർട്ട് നൽകിയത്. കണ്ണൂർ തായെത്തെരുവിൽ വച്ചാണ് പുലിയെ കണ്ടത്. തുടർന്ന് മയക്ക് വെടി വച്ച് പുലിയെ പിടി കൂടുകയും നെയ്യാറ്റിൻകര മൃഗ സംരക്ഷണ കേന്ദത്തിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ വളർത്തു പുലിയാണെന്ന സംശയങ്ങൾ പുലിയെ കാട്ടിലേക്ക് തുറന്നു വിടാനാകാതെ അധികൃതർ കുഴങ്ങുകയാണ്. തിരുവനന്തപുരം മൃഗശാലയിൽ വച്ച് പുലിക്ക് തീറ്റയായി രണ്ട് മുയലിനെയും രണ്ട് ആടിനെയും നൽകിയെങ്കിലും ഒരു മുയലിനെ കൊന്നുവെങ്കിലും ഭക്ഷിച്ചില്ല.
പിടികൂടിയ ദിവസം തന്നെ ആളുകളുടെ ശബ്ദങ്ങൾ കേട്ടിട്ടും പുലി ശാന്തനായി ഇരുന്നതും വളർത്തു പുലിയാണെന്ന സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണ്. ഷാംപൂവോ മറ്റോ ഉപയോഗിച്ച് പുലിയെ കുളിപ്പിച്ചതായും സംശയങ്ങൾ ഉണ്ട്. ആരെങ്കിലും രഹസ്യമായി വളർത്തിയിരുന്ന പുലി കൂട്ടിൽ നിന്ന് ചാടി വന്നതാകാം, അല്ലെങ്കിൽ ഏതെങ്കിലും സർക്കസ് കൂടാരത്തിൽ നിന്നോ മറ്റോ ചാടിയ പുലിയാണെന്നും സംശയിക്കുന്നുണ്ട്.