ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ മേയ് എട്ടു മുതല്‍ 22 വരെ നല്‍കാം. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്‍റ് 12നും നടത്തി 14 ന് ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ എഴുതിയ 4,55,453 വിദ്യാര്‍ത്ഥികളില്‍ 4,37,156 വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുള്ളത്.