ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: 2017 മെയ് മാസ സാഹിത്യവേദി അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു പ്രോസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (600 N , Milwaukee Ave, Prospect Heights, IL 60070) വച്ചു കൂടുന്നതാണ്.
പ്രസിദ്ധ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്റെ “മനുഷ്യന് ഒരു ആമുഖം’ എന്ന ജനപ്രിയ നോവലിനെ ആസ്പദമാക്കി ലാനാ മുന്‍ പ്രസിഡന്റും, സാഹിത്യകാരനും, സഹിത്യവേദി സജീവ അംഗവുമായ ഷാജന്‍ ആനിത്തോട്ടം പ്രബന്ധം അവതരിപ്പിക്കുന്നതാണ്. കേന്ദ്ര, കേരളാ സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ക്കൊപ്പം, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നീ അനേകം പുരസ്കാരങ്ങള്‍ നേടിയ “മനുഷ്യന് ഒരു ആമുഖം’ എന്ന നോവല്‍ സാഹിത്യവേദിയില്‍ അവലോകനം ചെയ്യുന്നതാണ്. നാലു ഭാഗങ്ങളിലായി 46 അധ്യായങ്ങളിലൂടെ, അഞ്ച് തലമുറകളുടെ കഥപറയുന്ന ഈ സാഹിത്യസൃഷ്ടിയെ അടുത്തറിയാനുള്ള അവസരമാണ് മെയ് മാസ സാഹിത്യ വേദി.
ഏപ്രില്‍ മാസ സാഹിത്യവേദി ടോണി ദേവസിയുടെ അധ്യക്ഷതയില്‍ കൂടി. “മാതൃത്വം കവിതകളിലൂടെ’ എന്ന പ്രബന്ധം ഉമാ രാജ അവതരിപ്പിച്ചു. ഒ.എന്‍.വി കുറുപ്പിന്റെ “അമ്മ’ എന്ന കവിതയില്‍ തുടങ്ങി ശ്രീ ശങ്കരാചാര്യര്‍, വള്ളത്തോള്‍, ഉള്ളൂര്‍, വൈലോപ്പള്ളി, ഇടശേരി, അക്കിത്തം, വയലാര്‍ രാമവര്‍മ്മ, കുഞ്ഞുണ്ണിമാഷ്, സുഗതകുമാരി, ബാലാമണിയമ്മ, സന്തോഷ് നെടുങ്ങാടി, മൃദുല, രമാ രാജ, റഫീഖ് അഹമ്മദ്, തുടങ്ങിയവരുടെയൊക്കെ വരികള്‍ക്ക് പുറമെ ബൈബിള്‍, ഖുറാന്‍, രാമായണം എന്നിവയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് അവതരിപ്പിച്ച പ്രബന്ധം വളരെ ഹൃദയസ്പര്‍ശിയും, അര്‍ത്ഥപൂര്‍ണ്ണവുമായിരുന്നു. സദസ്യരും അവരുടെ വികാരങ്ങളും അഭിപ്രായവും അഭിനന്ദനവും രേഖപ്പെടുത്തി.
202-മത്തേതായ മെയ്മാസ സാഹിത്യവേദിയിലേക്ക് എല്ലാ സാഹിത്യസ്‌നേഹിതര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജന്‍ ആനിത്തോട്ടം (847 322 1181), റ്റോണി ദേവസി (630 886 8380), ജോണ്‍ ഇലക്കാട്ട് (773 282 4955).