Sunday, April 27, 2025
HomeCinemaപരുക്കന്‍ കഥാപാത്രവുമായി അജയ് വാസുദേവന്‍ ചിത്രത്തില്‍ മമ്മൂട്ടി.

പരുക്കന്‍ കഥാപാത്രവുമായി അജയ് വാസുദേവന്‍ ചിത്രത്തില്‍ മമ്മൂട്ടി.

പരുക്കന്‍ കഥാപാത്രവുമായി അജയ് വാസുദേവന്‍ ചിത്രത്തില്‍ മമ്മൂട്ടി.

ജോണ്‍സണ്‍ ചെറിയാന്‍.
എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന് പേരുള്ള പരുക്കന്‍ കഥാപാത്രവുമായി അജയ് വാസുദേവന്‍ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്നു. ചിരിത്ര സിനിമ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ കോളേജ് അധ്യാപകന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
കര്‍ശനമായി പെരുമാറുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു പേടി സ്വപ്നമാണ്. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ പൂനം ബജ്വാ , വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് നായികമാര്‍. ഉണ്ണി മുകുന്ദന്‍ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന ചിത്രത്തില്‍ ഗോഗുല്‍ സുരേഷും മഹിമ നമ്ബ്യാരും അഭിനയിക്കുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments