ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പുനെ സൂപ്പര്‍ജയന്റ്‌സ് താരവുമായ മഹേന്ദ്ര സിങ് ധോണിക്ക് വേണ്ടി താന്‍ പൈജാമ വരെ വില്‍ക്കാന്‍ തയ്യാറാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന് ലേലത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ തന്റെ ടീമിലേക്ക് എത്തിക്കാനായി പൈജാമ വരെ വില്‍ക്കുമെന്നാണ് ബോളിവുഡ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഐപിഎല്ലില്‍ ധോണിയും പൂനെ ടീമുടമകളും നല്ല ബന്ധമല്ലെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് താരത്തിനെ സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണെന്ന് ഷാരൂഖ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
ഐപിഎല്ലില്‍ ആദ്യ എട്ടു സീസണുകളിലും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകനായി കളത്തിലിറങ്ങിയ ധോണി, തന്റെ ടീം ഐപിഎല്ലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെയാണ് പൂനെയിലേക്ക് ചേക്കേറിയത്. എട്ടാം സീസണോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ടൂര്‍ണ്ണമെന്റില്‍ നിന്ന് രണ്ടുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുന്നത്.
തുടര്‍ന്ന് റൈസിങ് പൂനെജയന്റ്‌സിലെത്തിയ ധോണി കഴിഞ്ഞ സീസണില്‍ ടീമിനെ നയിക്കുകയും ചെയ്തു. എന്നാല്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ധോണിയെ നായകസ്ഥാനത്ത് നിന്ന് ടീം പുറത്താക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധോണിയെ അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പിടിച്ചെടുക്കുമോ എന്ന ചോദ്യം ഷാരൂഖിന് മുന്നില്‍ എത്തിയത്. ‘ധോണി ലേലത്തിനു തയ്യാറാവുമെങ്കില്‍ ധോണിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കും’എന്നായിരുന്നു ഷാരൂഖിന്റെ കുസൃതി നിറഞ്ഞ പ്രതികരണം.