ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ വനിതായായ ഇമാന്‍ അഹമദിനെ ചികിത്സിക്കുന്നതില്‍ നിന്നു ഡോക്ടര്‍മാര്‍ പിന്‍മാറുന്നു.
ഇമാനെ ചികില്‍സിക്കുന്ന 13 അംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ നിന്ന് 12 പേരാണ് പിന്‍മാറിയത്. ഇമാന്റെ സഹോദരിയുടെ പ്രസ്താവനയാണ് ഡോക്ടര്‍മാര്‍രുടെ പിന്‍മാറ്റത്തിനു കാരണമെന്നു സൂചന.
ഇമാന്റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും അധികൃതര്‍ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ത്തി ഇമാന്റെ സഹോദരി ഷെയ്മ സലിം ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു.
തങ്ങളുടെ ചികിത്സയിലൂടെ ഇമാന്റെ ഭാരം വലിയ തോതില്‍ കുറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോഴും ഇമാന് 240 കിലോവരെ ഭാരമുണ്ടെന്ന് ഷെയ്മ സലിം ആരോപിച്ചു.
ഈജിപ്തില്‍ ആവശ്യത്തിനുള്ള തുടര്‍ചികിത്സാ സൗകര്യമില്ല. അതുകൊണ്ട് ഡിസ്ചാര്‍ജ് വൈകിപ്പിക്കുന്നതിനാണ് പുതിയ വിവാദമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചികിത്സ തുടങ്ങിയ ശേഷം ഇമാന്റെ തൂക്കം 151 കിലോവരെ എത്തിച്ചെന്നും ആശുപത്രി അവകാശപ്പെട്ടുന്നുണ്ട്.