ജോണ്‍സണ്‍ ചെറിയാന്‍.
ദേശീയ അവാര്‍ഡ് വിവാദത്തില്‍ വിമര്‍ശനവുമായെത്തിയവരോട് പുരസ്‌കാരം തിരിച്ചെടുത്തോളാന്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അക്ഷയ് കുമാറിന് നല്‍കിയതിന് ജൂറിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. അക്ഷയ് കുമാറിനെക്കാള്‍ അര്‍ഹതയുണ്ടായിരുന്നിട്ടും നല്‍കിയില്ലെന്നായിരുന്നു ആരോപണം.
ദേശീയ അവാര്‍ഡ് ദാനത്തില്‍ വിവാദം പതിവാണെന്ന് അക്ഷയ് പറഞ്ഞു. താനിത് 25 വര്‍ഷമായി കേള്‍ക്കുന്നതാണ്. ആരെങ്കിലും നേടിയാല്‍ അതിനെച്ചൊല്ലി ചര്‍ച്ചകള്‍ ആരംഭിക്കും. ഇത് പുതിയ കാര്യമല്ല. അയാളല്ല മറ്റേയാളാണ് നേടേണ്ടിയിരുന്നതെന്ന് പറഞ്ഞ് ആരെങ്കിലുമൊക്കെ വിവാദമുണ്ടാക്കുമെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ സ്റ്റണ്ട് വിദഗദന്‍മാരുടെ സംഘടനയായ മൂവി സ്റ്റണ്ട് ആര്‍ടിസ്റ്റ് അസോസിയേഷന്റെ ഒരു ചടങ്ങിനിടെയാണ് അക്ഷയ് വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ചത്. ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും അക്ഷയ് ചേര്‍ന്ന് 370 സ്റ്റണ്ട് വിദഗ്ദ്ധര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്കുള്ള തുക ഏറ്റെടുത്തു. ഭാവിയില്‍ മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് പദ്മഭൂഷണ്‍ ലഭിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ അക്ഷയിനോട് ചോദിച്ചു. വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ അത് നേടാന്‍ തരത്തില്‍ അര്‍ഹനാണെന്ന് ആളുകള്‍ കരുതൂ എന്നായിരുന്നു നടപടി.