ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: എന്നെ ഞാനാക്കിയത് മമ്മൂക്കയുടെ വാക്കുകളാണെന്നു ഗായകന്‍ ബിജു നാരായണന്‍. വസ്ത്രധാരണത്തില്‍ അടക്കം ശ്രദ്ധിക്കാതെ നടന്നിരുന്ന തന്നെ അതെല്ലാം പഠിപ്പിച്ചത് മമ്മൂക്കയാണെന്നും ഇതു തന്റെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും ബിജു നാരായണന്‍ പറഞ്ഞു.
കോളജില്‍ പഠിക്കുന്ന കാലത്തായിരുന്നു ഈ സംഭവം നടന്നത്. അക്കാലത്ത് വസ്ത്രധാരണത്തില്‍ ഒന്നും കാര്യമായി ശ്രദ്ധിക്കാറില്ല. അലസമായ വസ്ത്രധാരണ രീതിയായിരുന്നു തന്റേത്. എന്നാല്‍, ഒരിക്കല്‍ മമ്മൂട്ടിയോടൊപ്പം ഒരു സ്റ്റേജ് ഷോയില്‍ വിദേശത്തു പങ്കെടുക്കാന്‍ ഇടയായി. അന്നു മമ്മൂക്കയാണ് ഡ്രസിംഗ് ശ്രദ്ധിക്കണം എന്നു പറഞ്ഞത്. അതു തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി.ബിജു പറഞ്ഞു.
കോളജില്‍ പഠിക്കുന്ന ആളല്ലേ എന്നു മമ്മൂക്ക ചോദിച്ചു. കോളജില്‍ പഠിക്കുന്നവര്‍ ഇങ്ങനെ അലസമായി വസ്ത്രം ധരിക്കുന്നത് മോശമല്ലേ. കുറച്ചൊക്കെ ശ്രദ്ധിക്കണം എന്നു പറഞ്ഞു. അതുകഴിഞ്ഞ് കോളജില്‍ ചെന്നപ്പോള്‍ എന്റെ വസ്ത്രധാരണം കണ്ട് കൂട്ടുകാര്‍ തന്നെ പറഞ്ഞു. എനിക്കെന്തോ പറ്റിയിട്ടുണ്ടെന്ന്. അപ്പോള്‍ താന്‍ അവരോടു നടന്ന കാര്യങ്ങള്‍ പറഞ്ഞു- ബിജു പറയുന്നു.