Thursday, May 29, 2025
HomeNewsട്രക്കുമായി കൂട്ടിയിടിച്ച മിനി ബസിന് തീ പിടിച്ചു.

ട്രക്കുമായി കൂട്ടിയിടിച്ച മിനി ബസിന് തീ പിടിച്ചു.

ട്രക്കുമായി കൂട്ടിയിടിച്ച മിനി ബസിന് തീ പിടിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
പ്രിട്ടോറിയ (ദക്ഷിണാഫ്രിക): ട്രക്കുമായി കൂട്ടിയിടിച്ച ശേഷം മിനി ബസിന് തീ പിടിച്ച് 20 കുട്ടികൾ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്ക് പറ്റി. അഞ്ചിനും പത്തിനും ഇടക്ക് പ്രായമുള്ളവരാണ് മരിച്ചത്. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയിൽ നിന്നും 70 കിലോ മീറ്റർ മാറി ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോകുകയായിരുന്ന മിനി ബസ് ട്രക്കുമായി കൂട്ടിയിടച്ച ശേഷം തീ പിടിക്കുകയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ബി ബി സി റിപ്പോർട്ട് ചെയ്തു.
RELATED ARTICLES

Most Popular

Recent Comments