ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സിനിമക്ക് ഇളവ് നല്‍കില്ലെന്ന് ബിസിസിഐ. സച്ചിന്റെ കരിയറിലെ നിര്‍ണായക ഇന്നിങ്സുകളുടെ ദൃശ്യങ്ങള്‍ കുറഞ്ഞ പൈസയ്ക്ക് നല്‍കണമെന്ന നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടാണ് ബിസിസിഐ ഇക്കാര്യമറിയിച്ചത്.
മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ജീവിതം പ്രമേയമാക്കിയ സിനിമയുടെ നിര്‍മാതാക്കാള്‍ ഒരു കോടി രൂപ നല്‍കിയാണ് ദൃശ്യങ്ങള്‍ വാങ്ങിയത് അതുകൊണ്ട് സച്ചിന്റെ സിനിമക്ക് ഇളവ് നല്‍കില്ലെന്നും ബിസിസിഐ ചൂണ്ടിക്കാട്ടി. ഗാംഗുലിയും പണം നല്‍കിയാണ് തന്റെ ഇന്നിങ്സിന്റെ ദൃശ്യങ്ങള്‍ വാങ്ങിയതെന്ന് പറഞ്ഞ ബിസിസിഐ വാങ്കഡെയിലെ സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ വീഡിയോ സൗജന്യമായി നല്‍കാമെന്നും അറിയിച്ചു.
ജെയിംസ് എസ്കിന്‍ സംവിധാനം ചെയ്യുന്ന ‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്’ എന്ന ചിത്രം മെയ് 26നാണ് തിയേറ്ററിലെത്തുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ശ്രീകാന്ത് ഭാസിയും രവിഭഗ്ചന്ദ്കയുമാണ്.