Friday, November 29, 2024
HomeFashionശീമാട്ടി ഒരുക്കുന്നു കാഞ്ചിപുരത്തില്‍ ആദ്യമായി ബനാറസി വീവില്‍ കാഞ്ചി ബനാറസി ബ്രൈഡല്‍ കളക്ഷന്‍.

ശീമാട്ടി ഒരുക്കുന്നു കാഞ്ചിപുരത്തില്‍ ആദ്യമായി ബനാറസി വീവില്‍ കാഞ്ചി ബനാറസി ബ്രൈഡല്‍ കളക്ഷന്‍.

ശീമാട്ടി ഒരുക്കുന്നു കാഞ്ചിപുരത്തില്‍ ആദ്യമായി ബനാറസി വീവില്‍ കാഞ്ചി ബനാറസി ബ്രൈഡല്‍ കളക്ഷന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:  വിവാഹ സീസണ്‍ ലക്ഷ്യമാക്കി പുതിയ ട്രെന്‍ഡും ഫാഷനും സമന്വയിപ്പിച്ചുകൊണ്ട് സാരികളുടെ വന്‍ ശേഖരവുമായി ശീമാട്ടി അണിഞ്ഞൊരുങ്ങി. കാഞ്ചി ബനാറസി ബ്രൊക്കേഡ്‌സ് ,ടിഷ്യു സാരികള്‍ ,സില്‍വര്‍ ഡിസൈന്‍സ്, സര്‍വര്‍ ടച്ച് , വിത്തൗട്ട് ബോര്‍ഡര്‍ സാരി , ത്രഡ് വര്‍ക്ക് സാരി, ഗോള്‍ഡ് ആന്റ് സില്‍വര്‍ ജറി ബ്രൊക്കേഡ്‌സ് , ടെക്‌സ്‌ചേര്‍ഡ് ജൂറി ബ്രൊക്കേഡ്‌സ് എന്നിവയുടെ വിപുലമായ ശേഖരവുമായി ശീമാട്ടി പുതിയ വിഭാഗം ആരംഭിച്ചു.
ബീന കണ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് മാസത്തെ വിപുലമായ തയ്യാറെടുപ്പുകളുമായിട്ടാണ് ഈ വിഭാഗം ശീമാട്ടിയുടെ കൊച്ചി, കോട്ടയം ശാഖകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിപുലമായ ഏറ്റവും ലേറ്റസ്റ്റ് ആയ കളക്ഷനുകളാണ് ഈ ശേഖരത്തിലുളളത്. ബാവാന്‍ജി പ്ലെയിന്‍ ബോര്‍ഡറുകളുള്ള റെഗുലര്‍ സാരികളില്‍ നിന്നും വ്യത്യസ്ഥമായി, പരമ്പരാഗത എത്‌നിക് ആന്റ് ആന്റിക് ജറികളുള്ള കാഞ്ചി ബനാറസി കളക്ഷനാണ് ഒരുക്കുന്നത്.
വിവാഹവേളകളില്‍ സുന്ദരികളെ കൂടുതല്‍ സുന്ദരികളാക്കുവാനുള്ള ഏറ്റവും വലിയ കളക്ഷനാണ് ശീമാട്ടി ഇത്തവണ ഒരുക്കിയിട്ടുള്ളതെന്ന് ബീന കണ്ണന്‍ പറഞ്ഞു. കാഞ്ചി ബനാറസി വിവാഹ സാരികള്‍ 4,800 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വിലവരെ ലഭ്യമാണ്. ഇതില്‍ മുന്തിയ ഇനം സാരികള്‍ക്ക് 20,000 മുതല്‍ 30,000 രൂപ വരെ വിലവരും.
ഇന്ത്യന് വിവാഹസാരികളിലെ എക്കാലത്തേയും താരം ചുവപ്പാണെങ്കിലും വ്യത്യസ്തമായി ഗോള്‍ഡ്, പിങ്ക്, ഓറഞ്ച്, മെറൂണ്‍, ബ്രൗണ്‍, മഞ്ഞ ,ക്രീം, വെള്ള തുടങ്ങിയ നിറങ്ങളിലേക്ക് വിവാഹ സാരികള്‍ മാറുന്നതാണ് പുതിയ ട്രെന്‍ഡ്. വിവിധ നിറക്കൂട്ടുകളില്‍ ബ്രൈഡല്‍ വെയര്‍ കാഞ്ചി ബനാറസി കളക്ഷനുകള്‍ ശീമാട്ടിയില്‍ ലഭ്യമാണ്. ന്യൂ ജനറേഷന്‍ വധുക്കളുടെ മുഖമുദ്രയാകുന്ന കാഞ്ചിപുരത്തില്‍ ബനാറസി വീവ് ആന്റ് ഡിസൈനുള്ള കളക്ഷന്‍ ശീമാട്ടി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ കാഞ്ചിപുരം ബ്രൈഡല്‍ ട്രെന്‍ഡാണ്.
വിത്തൗട്ട് ബോര്‍ഡര്‍ സാരിയാണ് ശീമാട്ടി സ്‌പെഷ്യല്‍സില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അധികം പകിട്ട് ഇല്ലാതെ ട്രെന്‍ഡി ആകാന്‍ കോണ്‍ട്രാസ്റ്റ് പല്ലവും ബ്ലൗസുമുള്ള വിത്തൗട്ട് ബോര്‍ഡര്‍ സാരിയാണ് മറ്റൊരാകര്‍ഷണം. ഒരു ജെറി വര്‍ക്ക് പല്ലവിലും അതുപോലൊരു ജെറി വര്‍ക്ക് അതാണ് കാഞ്ചിപുരം വീവിങ്ങ് പ്ലേസ്‌മെന്റ് സാരികളുടെ സവിശേഷത. 6000 രൂപ മുതല്‍ 10,000 രൂപവരെ റേഞ്ചില്‍ വ്യത്യസ്ത ഫാബ്രിക്കിലും ഡിസൈനിലും പാറ്റേണിലുമുള്ള പാര്‍ട്ടി വെയര്‍ ഫങ്ഷന്‍ വെയര്‍ സാരികള്‍ ലഭിക്കും. 900 രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപവരെ വിലകളില്‍ ഏറ്റവും ഫാഷനബിളായ സാരികള്‍ ലഭ്യമാക്കുന്നത് ശീമാട്ടിയാണെന്നും ബീന കണ്ണന്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments