Tuesday, November 26, 2024
HomeKeralaഡ്രൈവിംഗിന്റെ രസം കൂട്ടാന്‍ ഫിഗോയുടെയും അസ്പയറിന്റെയും സ്‌പോര്‍ട്ട്‌സ് എഡിഷനുമായി ഫോര്‍ഡ്.

ഡ്രൈവിംഗിന്റെ രസം കൂട്ടാന്‍ ഫിഗോയുടെയും അസ്പയറിന്റെയും സ്‌പോര്‍ട്ട്‌സ് എഡിഷനുമായി ഫോര്‍ഡ്.

ഡ്രൈവിംഗിന്റെ രസം കൂട്ടാന്‍ ഫിഗോയുടെയും അസ്പയറിന്റെയും സ്‌പോര്‍ട്ട്‌സ് എഡിഷനുമായി ഫോര്‍ഡ്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ജനപ്രിയവും മികച്ച കാര്യശേഷിയുമുള്ള മോഡലുകളായ ഹാച്ച്ബാക്ക് ഫിഗോയുടെയും കോംപാക്ട് സെഡാന്‍ അസ്പയറിന്റെയും ഡ്രൈവിംഗ് രസം വര്‍ധിപ്പിച്ച് കൂടുതല്‍ മികവുറ്റതും ആവേശകരവുമായ സ്‌പോര്‍ട്ട് എഡിഷനുകള്‍ ഫോര്‍ഡ് ഇന്ത്യ അവതരിപ്പിച്ചു.
ഡിസൈനിലും പെര്‍ഫോമന്‍സിലും ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ അവതരിപ്പിച്ചിരിക്കുന്ന ഫിഗോ സ്‌പോര്‍ട്ട്‌സ് എഡിഷന്‍ 735,059 രൂപയ്ക്കും (എക്‌സ് ഷോറൂം ഡല്‍ഹി) (1.5 ഡിസല്‍ ടൈറ്റാനിയം) 643,765 (1.2 പെട്രോള്‍ ടൈറ്റാനിയം) രൂപയ്ക്കും ഡീലര്‍ഷിപ്പുകളിലുടനീളം ലഭ്യമാകും. ഫോര്‍ഡ് അസ്പയര്‍ സ്‌പോര്‍ട്ട്‌സ് എഡിഷന്‍ 774,957 (1.5 ഡീസല്‍ ടൈറ്റാനിയം) രൂപയ്ക്കും 663,307 (1.2 പെട്രോള്‍ ടൈറ്റാനിയം) രൂപയ്ക്കും ലഭ്യമാകും.
പുതുമയുള്ളതും ഊര്‍ജസ്വലമായതും ഉത്തേജിപ്പിക്കുന്നതും സ്‌പോര്‍ട്ടിയുമായ പുതിയ ഫിഗോ, അസ്പയര്‍ സ്‌പോര്‍ട്ട്‌സ് എഡിഷനുകള്‍ ഉപഭോക്താക്കള്‍ക്ക് ആവേശകരമായ യാത്രയും ഡ്രൈവിംഗിന്റെ യഥാര്‍ത്ഥ രസവും നല്‍കുന്നതായിരിക്കുമെന്ന് ഫോര്‍ഡ് ഇന്ത്യ, മാര്‍ക്കറ്റിംഗ്, സെയില്‍സ് ആന്റ് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുരാഗ് മെഹ് റോത്ര അഭിപ്രായപ്പെട്ടു. എയര്‍ബാഗുകളുടെ പരമാവധി എണ്ണം മുതല്‍ കുറഞ്ഞ സര്‍വീസ് നിരക്ക് വരെ ഈ വിഭാഗത്തില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാന്‍ ഫിഗോയ്ക്കും അസ്പയറിനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്.
ട്യൂണ്‍ഡ് സസ്‌പെന്‍ഷനും വലുപ്പം കൂടിയതും വീതിയേറിയതുമായ 15 ഇഞ്ച് അലോയ് വീലുകളും രണ്ടു ജനപ്രിയ ഫോര്‍ഡ് മോഡലുകളുടെയും ഡ്രൈവിംഗ് രസം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ മികവുറ്റ പെര്‍ഫോമന്‍സിനായി വര്‍ധിച്ച എയ്‌റോഡൈനാമിക്‌സ് ലഭ്യമാക്കുന്നതിനായി ഒരു റിയര്‍ സ്‌പോയ്‌ലറും ഫിഗോ സ്‌പോര്‍ട്ട്‌സ് എഡിഷനില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കരുത്തുറ്റ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ രണ്ടു മോഡലുകളും ലഭ്യമാകും. 1.2 TiVCT പെട്രോള്‍ എഞ്ചിന്‍ 88 PS പരമാവധി കരുത്തും 18.12 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നല്‍കുന്നു.
1.5 TDCi ഡീസല്‍ എഞ്ചിന്‍ 100 PS എന്ന ഏറ്റവുമുയര്‍ന്ന കരുത്തും 24.29 കിലോമീറ്റര്‍. ഇന്ധനക്ഷമതയും നല്‍കുന്നു. സുഗമമായ ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സഹിതമാണ് രണ്ട് എഞ്ചിനുകളും സംയോജിപ്പിച്ചിരിക്കുന്നത്. മൈ ഫോര്‍ഡ് ഡോക്ക് എന്ന ഫീച്ചറും ഈ വിഭാഗത്തില്‍ ആദ്യമായി സ്‌പോര്‍ട്ട്‌സ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മൊബൈല്‍ ഫോണുകള്‍, എംപി3 പ്ലെയര്‍, സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനങ്ങള്‍ എന്നിവ സൂക്ഷിക്കാനും ഉറപ്പിച്ചുവെക്കാനും ചാര്‍ജ് ചെയ്യാനുമുള്ള സവിശേഷ സൗകര്യമാണിത്. കാറിന്റെ എന്റര്‍ടെയിന്‍മെന്റ് സംവിധാനവുമായി ഈ ഉപകരണങ്ങളെ സംയോജിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ഉപയോഗത്തിലില്ലാത്തപ്പോള്‍ ഡോക്ക് അടച്ചുവെച്ച് പുറത്തേക്ക് കാണാതെ വെക്കുവാനും സാധിക്കും.
സ്‌പോര്‍ട്ടി ഗ്രില്‍, ഹെഡ് ലാംപ് ബെസലിലെ ബ്ലാക്ക് ഇന്‍സെറ്റ്, വശങ്ങളിലും പിന്‍വശത്തുമുള്ള സ്മാര്‍ട്ടും ഡൈനാമിക്കുമായ ഡിസൈന്‍ എന്നിവയടക്കം കരുത്തുറ്റതും പുതുമയുള്ളതുമായ പുറംഭാഗ മാറ്റങ്ങളാണ് രണ്ടു മോഡലുകളിലും വരുത്തിയിട്ടുള്ളത്. ബ്ലാക്ക് ഹണികോമ്പ് ഗ്രില്‍ ബോള്‍ഡായ ട്രേഡ്മാര്‍ക്ക് ട്രേപ് സോയ്ഡല്‍ ഗ്രില്ലിന് മോടി കൂട്ടുന്നു. കോണ്‍ട്രാസ്റ്റിംഗ് കറുത്ത നിറത്തിലുള്ള റൂഫുള്ള ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയറും പുതിയ ബ്ലാക്ക് അലോയിയും ഔട്ട് സൈഡ് റിയര്‍ വ്യൂ മിററുകളും (ORVMs) ഹാച്ച് ബാക്കിന്റെ സ്‌പോര്‍ട്ടിയര്‍ ലുക്കിന് മിഴിവ് വര്‍ധിപ്പിക്കുന്നു. സ്മാര്‍ട്ടായ കറുത്ത നിറത്തിലുള്ള ബാറുകള്‍ ഘടിപ്പിച്ച പുതിയ ഗ്രില്ലാണ് അസ്പയര്‍ സ്‌പോര്‍ട്ട് എഡിഷനിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കരുത്തുറ്റ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ സ്‌പേസും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സുഖയാത്ര പ്രദാനം ചെയ്യുന്നു. എയര്‍ കണ്ടീഷണര്‍ കനത്ത ചൂടില്‍ നില്‍ക്കുന്ന വാഹനത്തിന്റെ ക്യാബിന്‍ 25 ഡിഗ്രി താഴെ താപനിലയിലേക്ക് 15 മിനിറ്റിനുള്ളില്‍ എത്തിക്കാന്‍ പര്യാപ്തമാണ്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വളരെ വേഗതയിലുള്ള കൂളിംഗാണിത്.
റൂബി റെഡ്, സ്പാര്‍ക്ലിംഗ് ഗോള്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് വൈറ്റ്, ടക്‌സെഡോ ബ്ലാക്ക്, ഡീപ് ഇംപാക്ട് ബ്ലൂ, ഇന്‍ഗോട്ട് സില്‍വര്‍, സ്‌മോക്ക് ഗ്രേ എന്നിങ്ങനെ യഥാക്രമം അഞ്ചും ഏഴും നിറങ്ങളില്‍ ഫോര്‍ഡ് ഫിഗോ, അസ്പയര്‍ സ്‌പോര്‍ട്ട്‌സ് എഡിഷനുകള്‍ ലഭ്യമാണ്.
RELATED ARTICLES

Most Popular

Recent Comments