വിനോദ് കൊണ്ടൂർ ഡേവിഡ്.
സ്റ്റുവർട്ട് / ഫ്ലോറിഡ: അമേരിക്കയിൽ അടുത്തിടയായി വർദ്ധിച്ചു വരുന്ന ഇന്ത്യാക്കാർക്കെതിരെയുള്ള ആക്രമണത്തിന് ഫ്ലോറിഡയിൽ നിന്നുള്ള മലയാളി അടുത്ത ഇരയായി. കണ്ണൂരിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ ഷിനോയ് മൈലക്കലിനാണ് അഫ്രിക്കൻ അമേരിക്കൻ വംശജനിൽ നിന്നും വെട്ടേറ്റത്. കഴിഞ്ഞ 5 വർഷങ്ങളായി ഫ്ലോറിഡ വെസ്റ്റ് പാം ബീച്ചിനു അടുത്തുള്ള സ്റ്റുവർട്ട് സിറ്റിയിൽ കൺവീനിയന്റ് സ്റ്റോർ നടത്തി വരുകയായിരുന്നു ഷിനോയ്. കമ്മ്യൂണിറ്റിയിലുള്ള എല്ലാവരോടും നല്ല സുഹൃത്ത് ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ (ഏപ്രിൽ 19 2017) വൈകുന്നേരം 3 മണിയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. ഷിഫ്റ്റ് മാറുന്ന സമയമായത് കൊണ്ട് പകൽ സമയത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി സ്ത്രീ മാറി ഷിനോയ് തന്നെ വൈകിട്ടത്തെ ഷിഫ്റ്റിൽ ക്ലർക്ക് ജോലിക്കു കയറുകയായിരുന്നു. ഇരുവരും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ജറമിയ ഇമ്മാനുവേൽ ഹെന്റട്രിക്ക്സ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജൻ സറ്റോറിലേക്ക് കടന്നു വന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യൻ വംശജയെ ഹരാസ്സ് ചെയ്യുവാനും ഉച്ച വയ്ക്കുവാനും തുടങ്ങി. ഇത് കണ്ട കടയുടമയായ ഷിനോയ് ഇടയ്ക്കിടപ്പെട്ടു. പെട്ടെന്ന് ജറമിയ ഒളിച്ചു വച്ചിരുന്ന കത്തിയെടുത്ത് ഷിനോയുടെ കൈയിൽ വെട്ടി പരിക്കേൽപ്പിച്ചു, എന്നിട്ടു പുറത്തേക്കോടി. ഉടൻ തന്നെ ഷിനോയ് പോലീസിനെ വിളിക്കുകയും, ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. സി സി ക്യാമറയിലൂടെ ആക്രമിയെ ഐഡന്റിഫൈ ചെയ്ത പോലീസ് ഉടൻ തന്നെ അറസ്റ്റു ചെയ്തു. ജറമിയയെ ചോദ്യം ചെയ്തപ്പോൾ, അവർ അറബികളാണെന്നും, തനിക്ക് അറബികളെ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പറഞ്ഞു. ഹേറ്റ് ക്രൈമിനാണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്ന് ഷിനോയ് പറഞ്ഞു.
കേരള അസ്സോസിയേഷൻ ഓഫ് വെസ്റ്റ് പാം ബീച്ച് പ്രസിഡന്റ് ബിജു തോണിക്കടവിൽ ഷിനോയിയുമായി ബന്ധപ്പെടുകയും, പിന്നീട് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുമായും, വിനോദ് കൊണ്ടൂരുമായും സംസാരിച്ചു. ഇപ്പോഴത്തെ അമേരിക്കൻ ഭരണകൂടം അധികാരത്തിലെത്തിയതിനു ശേഷം നാലാമത്തെ ഇന്ത്യൻ വംശജനാണ് ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത്. ഇതിൽ രണ്ടു പേർ ദാരുണമായി കൊലചെയ്യപ്പെട്ടു.