Saturday, April 26, 2025
HomeIndiaസാംസങ് ഗ്യാലക്സി ഫോണിനൊപ്പം ജിയോയുടെ വന്‍ ഓഫര്‍ ; 448 ജിബി ഡേറ്റ ഫ്രീ.

സാംസങ് ഗ്യാലക്സി ഫോണിനൊപ്പം ജിയോയുടെ വന്‍ ഓഫര്‍ ; 448 ജിബി ഡേറ്റ ഫ്രീ.

സാംസങ് ഗ്യാലക്സി ഫോണിനൊപ്പം ജിയോയുടെ വന്‍ ഓഫര്‍ ; 448 ജിബി ഡേറ്റ ഫ്രീ.

ജോണ്‍സണ്‍ ചെറിയാന്‍.
സ്മാര്‍ട്ട്ഫോണായ സാംസങ്ങുമായി ചേര്‍ന്ന് മറ്റൊരു വന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. സാംസങിന്റെ പുത്തന്‍ ഫോണുകളായ ഗ്യാലക്സി എസ്8, എസ്8 പ്ലസ് ഫോണ്‍ വാങ്ങുന്നവര്‍ക്കായി ഡബിള്‍ ഡേറ്റ ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
4ജി വേഗമുള്ള 448 ജിബി ഡേറ്റ ഓഫറാണ് ജിയോയുടെ വാഗ്ദാനം. എട്ടുമാസത്തേക്ക് ലഭിക്കും. ദിവസം രണ്ടുജിബി വീതം. പ്രതിമാസം 309 രൂപയുടെ റീച്ചാര്‍ജ് ചെയ്താല്‍ മതി. ജിയോയുടെ തന്നെ ധന്‍ ധനാ ധന്‍ പ്ലാനിന്റെ ഇരട്ടി സൗജന്യ സേവനങ്ങള്‍ ഈ ഫോണുകളില്‍ ലഭിക്കും.
ധന്‍ ധനാ ധന്‍ പ്ലാനില്‍ ജിയോ പ്രൈം അംഗങ്ങള്‍ക്ക് 309 രൂപയ്ക്ക് മൂന്നുമാസത്തെ സൗജന്യമാണ് കിട്ടുന്നത്. 28 ജിബിയാണ് ഒരു മാസത്തേക്ക് അനുവദിച്ചിട്ടുള്ളത്. ഈ ഓഫറാണ് സാംസങ്ങുമായി ചേര്‍ന്ന് ജിയോ വര്‍ധിപ്പിച്ചത്. പ്രതിമാസം 56 ജിബി ഡേറ്റയാണ് എസ്8, എസ്8 പ്ലസ് മോഡലുകളില്‍ ലഭ്യമാക്കുക.
RELATED ARTICLES

Most Popular

Recent Comments