ജോണ്‍സണ്‍ ചെറിയാന്‍.
ചെക്കോസ്ലോവാക്യ : പറക്കുന്ന കാര്‍ എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. റോഡില്‍ മിന്നല്‍ വേഗത്തില്‍ പായുന്നവനെയാണ് നമ്മള്‍ ഇങ്ങനെ പറയുന്നത്. എന്നാല്‍, ഈ പറക്കും കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ചെക്കോസ്ലോവാക്യയിലെ എയ്‌റോമൊബീല്‍ എന്ന കമ്പനിയാണ് സൃഷ്ടാവ്. ലോകത്തിലെ ആദ്യ പറക്കും കാറായിരിക്കും ഇത്. ഏപ്രില്‍ 20ന് മൊണോക്കോയില്‍ ആരംഭിക്കുന്ന ടോപ്പ് മാര്‍ക്കസ് ഷോയിലായിരിക്കും പറക്കും കാര്‍ പുറത്തിറക്കുക.
വായുവില്‍ 200 കിലോ മീറ്റര്‍ വേഗതയിലും , റോഡില്‍ 160 കിലോ മീറ്റര്‍ വേഗതയിലും സഞ്ചരിക്കുന്ന പറക്കും കാര്‍ ലിറ്ററിന് 12.5 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2018ല്‍ കാര്‍ വിപണിയിലെത്തുമെന്നാണ് സൂചന.