Saturday, April 26, 2025
HomeNewsഫേസ്ബുക്കില്‍ ഇനി ഭീതിജനക രംഗങ്ങള്‍ ഉണ്ടാകില്ല ; മാര്‍ക് സുക്കര്‍ ബര്‍ഗ്ഗ്.

ഫേസ്ബുക്കില്‍ ഇനി ഭീതിജനക രംഗങ്ങള്‍ ഉണ്ടാകില്ല ; മാര്‍ക് സുക്കര്‍ ബര്‍ഗ്ഗ്.

ഫേസ്ബുക്കില്‍ ഇനി ഭീതിജനക രംഗങ്ങള്‍ ഉണ്ടാകില്ല ; മാര്‍ക് സുക്കര്‍ ബര്‍ഗ്ഗ്.

ജോണ്‍സണ്‍ ചെറിയാന്‍.
കാലിഫോര്‍ണിയ: കൊലപാതകം അടക്കമുള്ള ഭീതിജനക രംഗങ്ങള്‍ ഇനി ഫേസ്ബുക്കില്‍ ഉണ്ടാകില്ലന്ന് മാര്‍ക് സുക്കര്‍ ബര്‍ഗ്ഗ്. ഫേസ്ബുക്ക് സോഫ്റ്റ് വെയര്‍ വിദഗ്ധരുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഭീതിജനകമായ വീഡിയോകള്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുന്നതു തടയുമെന്നു സുക്കര്‍ബര്‍ഗ്ഗ് അറിയിച്ചത്. ക്ലീവ്ലാന്‍ഡില്‍ 74കാരനായ റോബര്‍ട്ട് ഗോഡ്വിന്‍ സീനിയറിനെ അക്രമി വെടിവച്ചുകൊല്ലുന്ന രംഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടതും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതും കടുത്ത പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് സുക്കര്‍ ബര്‍ഗ്ഗിന്റെ പ്രഖ്യാപനം.
കൊലപാതകം അടക്കമുള്ള ഭീതിജനകമായ രംഗങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ടോയെന്നു കര്‍ശനമായി നിരീക്ഷിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഈ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും കമ്ബനി ആലോചിക്കും. നൂറു കോടിയിലേറെ വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഇടുന്ന പോസ്റ്റുകള്‍ പരിശോധിക്കാനും മറ്റും ഏതാനും ആയിരങ്ങളിലൊതുങ്ങുന്ന ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതു ഫലപ്രദമല്ല എന്നാണ് ക്ലീവ്ലാന്‍ഡ് സംഭവം തെളിയിക്കുന്നത്. റോബര്‍ട്ട് ഗോഡ്വിനിന്റെ വീഡിയോ ക്ലിപ് ഫേസ്ബുക്കില്‍ പ്രചരിക്കാന്‍ ഇടയായതില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടു സുക്കര്‍ബര്‍ഗ് ഖേദം അറിയിച്ചു.
പോക്മോന്‍ ഗെയിമിനു സാദൃശ്യമായ സോഫ്റ്റ് വെയര്‍ സാധ്യതകള്‍ ഫേസ്ബുക്കില്‍ ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങളില്‍ കമ്ബനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും സുക്കര്‍ ബര്‍ഗ്ഗ് ജീവനക്കാരുടെ യോഗത്തില്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments