വാഷിംഗ്ടണ്‍: അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളത്തില്‍ കടന്നുകയറി അദ്ദേഹത്തെ വകവരുത്തിയ അമേരിക്കന്‍ “നേവി സീല്‍’ മറ്റൊരു മിന്നലാക്രമണത്തിനു ഒരുങ്ങുന്നതായി യു.കെയിലെ പ്രധാന പത്രമായ ഡെയ്‌ലി മെയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
ഇത്തവണ ലക്ഷ്യമിടുന്നത് സ്വന്തം കുടുംബാംഗങ്ങളെ പോലും നിര്‍ദാക്ഷണ്യം കൊന്നൊടുക്കി, അമേരിക്കയ്ക്കുനേരേ ന്യൂക്ലിയര് യുദ്ധഭീഷണി മുഴക്കുന്ന നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിമ്മിനെയാണ്.
ഇതിന്റെ ഭാഗമായി യു.എസ്.എസ് കാള്‍ വിന്‍ഡന്‍ എന്ന എയര്‍ക്രാഫ്റ്റ് കാരിയര്‍ സൗത്ത് കൊറിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
നോര്‍ത്ത് കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതിന്റെ പിറ്റേന്ന് ഡൊണാള്‍ഡ് ട്രംപ്, കിം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞു തീര്‍ന്ന് അധികം താമസിയാതെ തന്നെ മിന്നലാക്രമണം ഉണ്ടാകുമെന്നു തന്നെയാണ് കരുതുന്നതെന്ന് ദക്ഷിണ കൊറിയന്‍ നേതൃത്വം കരുതുന്നു.
കഴിഞ്ഞമാസം നോര്‍ത്ത് കൊറിയ നാല് ബാലിസ്റ്റിക് മിസൈലുകള്‍ ജപ്പാന് സമീപമുള്ള കടലിനെ ലക്ഷ്യമാക്കി അയച്ചത് യു.എസ- സൗത്ത് കൊറിയ മിലിട്ടറി ഡ്രില്ലില്‍ പ്രതിക്ഷേധം അറിയിക്കുന്നതിനും, യുദ്ധത്തിന് നോര്‍ത്ത്കൊറിയ തയാറാണെന്ന മുന്നറിയിപ്പ് നല്‍കുന്നതിനും വേണ്ടിയായിരുന്നു.
വായു മാര്‍ഗ്ഗമുള്ള മിന്നലാക്രമണം പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ത്ത് കൊറിയ സൈന്യത്തിനു നിര്‍ദേശം നല്കിയിട്ടുണ്ട്. ഒസാമയ്ക്കുണ്ടായ അനുഭവത്തില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല കിമ്മിന്റേയും അനുഭവമെന്നാണ് റിപ്പോര്‍ട്ട്.